“ നീ അങ്ങനെ തരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല “
“ശോ … തന്നത് മോശമായി അല്ലെ “
“ പൊടി നത്തോലി “
“ നീ പോടാ കൂതറ അപ്പു “
“ കൂതറ നിന്റെ കെട്ടിയോൻ “
“ ആഹഹ … അപ്പൊ നീ തന്നെ സമ്മതിച്ചല്ലോ കൂതറ ആണെന്ന് .. കൊരങ്ങൻ അപ്പുവേട്ടാ .. ആ പിന്നെ വീണ്ടും ക്ലാസ് തുടങ്ങാൻ പോവുകയാണ് , വായിനോട്ടം ബസ്സിലെ മറ്റേ പരിപാടി ഒക്കെ നിർത്തിക്കൊ ന്യൂസ് ഞാൻ അപ്പൊപ്പൊ അറിയും കേട്ടല്ലോ. ഓവർ ആയാൽ വിവരം അറിയും നീ ആ..”
“ അയ്യോ … ഇല്ലേ … അടങ്ങി ഒതുങ്ങി ജീവിച്ചോളമേ “
അമ്മു അത് കേട്ട് ചിരിച്ചു .
“ അത്രയ്ക്കങ്ങു നന്നാവണ്ട , ആവത്തും ഇല്ല അത് വേറെ കാര്യം . വല്ലാണ്ട് മാന്യൻ ആയലെ ഒരു രസം ഉണ്ടാവില്ല ഈ അപ്പു പൊട്ടനെ കാണാൻ . പിന്നെ കല്യാണം കഴിയും വരെ അല്ലെ ഇങ്ങനെ കൂതറ കളിച്ച് നടക്കാൻ പറ്റുള്ളൂ . “
“ അത് കഴിഞ്ഞാലോ “
“ കല്യാണോം കഴിഞ്ഞ് ഈ അമ്മുനേം മറന്ന് മോൻ വേറെ പെണ്ണിന്റെ പുറകെ പോയാൽ പിന്നെ ഈ അമ്മുനെ മോൻ കാണില്ല . “
ആ വാക്കുകൾക്ക് അല്പം പവർ ഉണ്ടായിരുന്നു .
“ കല്യാണം വരെ എന്ത് അലമ്പത്തരോ കാണിച്ചോ . ഞാൻ വന്നതിന് ശേഷം എന്തേലും ഉണ്ടായാ….. “
ഞാൻ ഒന്നും മിണ്ടിയില്ല അവളെ തൊഴുത് നിന്നു .