“ അപ്പു വണ്ടി നീ എടുത്തോ “
“ ഉം …. എന്നാ ശെരി ചെറിയമ്മേ , അനി മുത്തശ്ശാ പോകുവാട്ടോ “
അത് പറഞ്ഞ് തിരിഞ് നടക്കാൻ തുടങ്ങിയതും അമ്മു ഓടിവന്ന് എന്റെ കൈൽ പിടിച്ച് തിരിച് നിർത്തി എന്നെ എല്ലാവരുടെയും മുന്നിൽ നിന്നു തന്നെ കെട്ടിപിടിച് പൊട്ടികരഞ്ഞു. അധിക നേരം നിൽക്കാതെ കണ്ണീർ ഒഴുക്കിക്കൊണ്ട് എന്റെ വലം കവിളിൽ ഒരു ഉമ്മയും തന്ന് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി കയറി.
ഞങ്ങളെ എല്ലാവർക്കും അറിയുന്നത് കൊണ്ട് ചെറിയ തോതിലൊരു ഞെട്ടൽ മാത്രമേ മറ്റുള്ളവരിൽ ഉണ്ടായുള്ളൂ പക്ഷെ ഞാൻ നന്നായി ഞെട്ടി തരിച്ചു നിന്നു .
ചെറിയമ്മയെ നോക്കിയപ്പോൾ ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . ഞാൻ ഒന്നും മിണ്ടാതെ മുട്ടിലേക്ക് നടന്നു . ഓരോ ചുവട് വയ്ക്കുമ്പോഴും എന്റെ ഉള്ളിലെ സങ്കടം അണ പൊട്ടി പൊട്ടി വരാൻ തുടങ്ങി . മുന്നിൽ കയറി ഞാൻ എന്ടെ വിഷമത്തെ കടിച്ചമർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു .
ഓരോരുത്തരായി കയറി . ചെറിയച്ഛനാണ്എന്റെ കൂടെ നിന്നത് , എല്ലാവരും കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു.
ആ വീടിന്റെ മുറ്റവും കടന്ന് , കമുങ്ങിൻ തൊപ്പിൻ ഇടയിലെ പാതയിലൂടെ മുന്നോട്ട് പോയി . മെയിൻ റോഡിൽ കയറിയതും ഞാൻ ജീപ്പ് സൈഡിലേക്ക് ഒതുക്കി ഓഫ് ആക്കി ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നും ഇറങ്ങി , സൈഡിൽ വണ്ടിൽ തലവച് എന്റെ ഉള്ളിലെ സങ്കടങ്ങളുടെ കൂട് തുറന്നുവിട്ടു .