അവർ നടന്ന് അവളുടെ വീടിന്റെ മുന്നിലെത്തി.
” മറുപടിയൊന്നും പറഞ്ഞില്ലല്ലോ… ”
അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.. വീട്ടിലേക്ക് ഓടിക്കയറി. അവളും അവനെ ഇഷ്ടപ്പെട്ടിരുന്നു.
മാസങ്ങൾ കടന്നു പോയി. അവൾ പ്ലസ് ടു വിലും അവൻ പ്ലസ് വണ്ണിലും ഒരേ സ്കൂളിൽ ഒരേ കോഴ്സ് തിരഞ്ഞെടുത്തു. അവർ തമ്മിലുള്ള പ്രണയം മറ്റാരുമറിയാതെ അവർ സൂക്ഷിച്ചു. ആരെങ്കിലും അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട്തന്നെ നേരിട്ടുള്ള സംസാരം കുറച്ചു മൊബൈലിലൂടെ മാത്രമാക്കി. പഠിപ്പൊക്കെ കഴിഞ്ഞു സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ കല്യാണം കഴിച്ചു ജീവിക്കാം എന്ന് അവർ തീരുമാനിച്ചിരുന്നു.
അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. അവൻ അവളെ രാവിലെ ഫോൺ ചെയ്തു.
” ഇന്ന് നമുക്കൊരിടം വരെ പോണം ഞാൻ സ്കൂളിനുമുന്നിൽ കാറുമായി വരാം “.
” അതൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ..”
” എനിക്ക് പേടിയാടാ.. ആരെങ്കിലും കണ്ടാൽ..”
” ആരും കാണില്ല മോളെ … അതൊക്കെ ഞാൻ ശരിയാക്കിക്കോളാം..”
രാവിലെതന്നെ നന്ദു കാറുമായി സ്കൂളിനുമുന്നിലെ വഴിയിൽ കാത്തുനിന്നു.
ആരും കാണുന്നില്ലെന്നുറപ്പാക്കിയശേഷം അവൾ അതിൽ കയറി.
” ഇനി പറ നമ്മളെങ്ങോട്ടാ.. ”
” അതൊക്കെ അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി..”
ഒരു മണിക്കൂർ യാത്രക്ക് ശേഷം രണ്ടു വശത്തും കാറ്റാടിമരങ്ങൾ വളർന്നുനിന്നിരുന്ന വഴിയിലേക്ക് തിരിഞ്ഞു. ഒരുവലിയ ബംഗ്ളാവിന്റെ മുന്നിൽ കാർ നിന്നു.
” ഇറങ്..” അവൻ പറഞ്ഞു.
” നിന്റെ ഉദ്ദേശം എന്താന്നുപറ എന്നിട്ട് ഇറങ്ങാം. “
” ഈ ദിവസം നിനക്കോർമയില്ലേ നാലുവർഷം മുമ്പ് ഇതേ ദിവസമാണ് നമ്മൾ കമിതാക്കളായത്. നാലാം വാർഷികം നമ്മളിവിടെ ആഘോഷിക്കുന്നു. “