നിഷിദ്ധ ജ്വാല (E002) [കിരാതന്‍]

Posted by

“….അറിയാം…. റിയാസ്‌ ചേട്ടണല്ലേ….”.

“…ഹാ… ആദ്യമായീട്ടാണ് എന്നെ ചേട്ടൻ എന്ന് പേരിനൊപ്പം വിളിക്കുന്നത്….സാധാരണ എല്ലാവരും റിയാസ്… അല്ലെങ്കിൽ റിയാസിക്ക എന്നൊക്കെയാണ് വിളിക്കാറ്….. എന്തായാലും നന്ദിനികുട്ടിയുടെ റിയാസ് ചേട്ടൻ എന്ന വിളി ഒത്തിരി ഇഷ്ട്ടായി…..”.

എന്റെ സംസാരം അവൾക്ക് നന്നേ ബോധിച്ചു. അവൾ കുറച്ചുകൂടെ അയഞ്ഞു സംസാരിക്കാൻ തുടങ്ങി. സരസ്സമായി സംസാരിക്കാന്‍ ബഹുമിടുക്കിയായിരുന്നു നന്ദിനി.ഇത്തിരി കാര്യങ്ങള്‍ കുറച്ച് സമയത്തിനുള്ളില്‍ ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു.

“…റിയാസ്സ് ചേട്ടന്‍ ഈ മുറിയിലാണോ കിടക്കുന്നെ…..”.

“…ഈ മുറിക്കെന്തെങ്കിലും കുഴപ്പമുണ്ടോ….”.

:,,,അയ്യോ മുറിക്കൊന്നും കുഴപ്പമില്ല.  ഞാന്‍ ഇവിടെയാണ് കിടക്കാറുള്ളത്….അതോണ്ട് ചോദിച്ചതാ…..”.

“…ഞാന്‍ കിടപ്പ് ഇവിടേക്ക് മാറ്റിയാല്ലോ എന്ന ചിന്തയില്ലായിരുന്നു…..ഇനി ഞാന്‍ പഴയ മുറിയിലേക്ക് തന്നെ പോയ്ക്കോളം….”.

“…റിയാസ്സ് ചേട്ടന് ഇവിടെ കിടക്കണമെങ്കില്‍ കിടന്നോള്ളൂ…..”.

“…ഏയ്‌….നീ കിടക്കുന്ന മുറിയില്‍ ഞാന്‍ കിടക്കുന്നത് ശരിയല്ല……”.

“….അതിന് ഞാന്‍ ഇവിടെ തന്നെ കിടക്കും എന്നൊന്നും പറഞ്ഞില്ലല്ലോ….ഞാന്‍ വേറെ മുറിയിലേക്ക് പൊയ്ക്കോളാം….”.

“…ഓ …അതിലൊരു രസവുമില്ല…..നീ ഇവിടെ കിടക്കുന്നുണ്ടേങ്കിലേ ഞാനൂള്ളൂ…..”. റിയാസ്സ് കളിചിരിയോടെ പറഞ്ഞു.

“…ഉം….ചേട്ടന്‍ അത്ര വെടുപ്പല്ലല്ലോ…ചൂലുകെട്ടെടുക്കണ്ടി വരുമോ.. ..”. നന്ദിനി അതെ കളിചിരിയാല്‍ ചൂല് പൊക്കികാണിച്ചു.

“…അയ്യോ വേണ്ടേ…..ചുമ്മാ പേടിപ്പിച്ചാല്‍ മതി…. നന്നായിക്കൊള്ളാമ്മേ…..”. അവന്‍ പതുക്കെ പേടികൊണ്ട് ഒഴിഞ്ഞു മാറുന്നതായി അഭിനയിച്ചു.

നന്ദിനി ചിരിച്ചുകൊണ്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി. റിയാസ്സ് മുറി വിട്ട് പുറത്തേക്ക് വന്നു. നല്ല ഉറക്കം വരുന്നതിനാല്‍ അവന്‍ മുകളിലെ മുറിയില്‍ പോയി കിടന്നുറങ്ങി.

ഇക്കയുടെ കല്യാണത്തിന്റെ തിരക്കുകള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചീരുന്നു. അതിനാല്‍ ബോധംകെട്ടു ഉറങ്ങിയതിന് ശേഷം എഴുന്നേറ്റപ്പോള്‍ രാത്രി ഏഴു മണിയായി.

റിയാസ്സ് താഴേക്ക് വരുബോള്‍ പാത്തൂമ്മ സീരിയല്‍ കാണുകയായിരുന്നു. അവന്‍റെ കാലടി ശബ്ദംകേട്ട് പാത്തൂമ്മ തിരിഞ്ഞ് നോക്കി. ആ നോട്ടം ശ്രദ്ധിക്കാതെ പുറത്തെ ചവിട്ടുപ്പടിയില്‍ ഇരുന്നവന്‍ മൊബൈലില്‍ എന്തൊക്കെയോ നോക്കിയിരുന്നു. തന്നെ പാത്തൂമ്മ സീരിയല്‍ കാണുന്നതിനിടയില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസ്സിലായെങ്കിലും ആ മനസ്സില്‍ ഏറ്റ ആഘാതത്തിന് അതൊന്നും ആശ്വസിപ്പിക്കാന്‍ കഴിയുന്നതല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *