ENTE KADHAKAL 7

Posted by

എന്നാലേ ഞങ്ങളങ്ങോട്ടെറങ്ങട്ടെ… നാളത്തെ അപ്പത്തിനൊള്ള മാവരയ്ക്കണം… അത് പറഞ്ഞിട്ട് അവരിറങ്ങി… സൂസി എന്നെ തിരിഞ്ഞൊന്നു നോക്കി.. ആ കണ്ണുകളില്‍ ഒരു വല്ലാത്ത തിളക്കം… അത് എന്നോടെന്തോ പറയുന്നതുപോലെ.. ആ..എന്തോ…എന്തായാലും ഒരു പുതുവര്‍ഷം പോയിക്കിട്ടി… വിഷമത്തോടെ ഞാന്‍ തിരിഞ്‍ഞു കിടന്നു…

രാത്രി പതിനൊന്നരയ്ക്കാണ് പള്ളിയില്‍ കര്‍മ്മങ്ങള്‍ തുടങ്ങുന്നത്….. ഒമ്പതര ആയപ്പോഴേ ആളുകള്‍ കത്തിച്ച ചൂട്ടുകറ്റകളുമായി പള്ളിയിലേക്ക് പോകാനിറങ്ങിത്തുടങ്ങി… അമ്മച്ചി പുതിയ ചട്ടയം മുണ്ടുമൊക്കെ ഉടുത്ത് ഒരുങ്ങി വെളിയില്‍ നിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി…. ദേ.. അവരെ കാണുന്നില്ലല്ലോ.. നിങ്ങളൊന്ന് ചെന്ന് വിളിച്ചേ… അമ്മച്ചി അപ്പച്ചനോട് വിളിച്ചു പറഞ്ഞു.. ശരിയാ നേരമെത്രായി…സാധാരണ അവര് നേരത്തേ ഒരുങ്ങി വരുന്നതാണല്ലോ… ഇവിടൊരുത്തീടെ അണിഞ്ഞൊരുങ്ങലും കഴിഞ്ഞിട്ട് നേരമെത്രയായി.. അപ്പന്‍ വേലിക്കല്‍ ചെന്ന് നീട്ടിവിളിച്ചു.. ടാ..ഔതേ..നിങ്ങളിതെവിടാ..നേരമെത്രയായിന്നറിയാമോ…. ദാ..വരുന്നുന്ന് പറഞ്ഞ് ജോസഫ് ചേട്ടന്‍ മുറ്റത്തെത്തി… ഇതെന്താ ഒറ്റക്ക്..മേരിച്ചേച്ചി എന്തിയേ… അമ്മച്ചിയുടെ ചേദ്യം കേട്ടു… ഓ..ആ സൂസിപ്പെണ്ണിന് ഭയങ്കര വയറു വേദന.. അവളെ ഒറ്റക്കാക്കിയിട്ട് മേരി വരുന്നില്ലെന്ന്.. അവളൊരുങ്ങിയതാരുന്നു… ഓരോരോ കുരിശേ…ജോസഫ് ചേട്ടന്‍‍ പറഞ്ഞു….അതിനെന്താ മേരിച്ചേച്ചി വരാതിരിക്കുന്നെ.. ആ പെണ്ണിനെ ഇവിടെ കൊണ്ട് കിടത്തിയിട്ട് പോകാന്‍ ചേച്ചിയോട് പറ.. ഇവിടാന്നേ മനുക്കുട്ടനും വയ്യാതെ കിടക്കുവാണല്ലോ… അവളു ഞങ്ങടെ മുറീല്‍ കെടന്നോട്ടെ.. നമ്മള്‍ തിരിച്ചു വരുമ്പോ വിളിച്ചാല്‍ മതിയല്ലോ… സൂസിയുടെ പൂര്‍വ്വചരിത്രം അറിയാത്ത അമ്മച്ചി ഇതു പറഞ്ഞപ്പോള്‍ അപ്പനും ജോസഫു ചേട്ടനും എതിര്‍ക്കാന്‍ കഴിയാതെ നിന്നു…. പിന്നെ എല്ലാം പെട്ടന്നായിരുന്നു… ജോസഫ് ചേട്ടന്‍ പോയി മേരിച്ചേച്ചിയെയും സൂസിയെയും കൂട്ടിക്കൊണ്ട് വന്നു… ദേ ..പെണ്ണേ  നീ ഞങ്ങടെ മുറീല്‍ കേറി കതകടച്ചു കിടന്നോ.. ഞങ്ങള്‍ വന്നിട്ട് തുറന്നാല്‍ മതി.. അമ്മച്ചി അത് പറഞ്ഞ് അവളെ അകത്തേക്ക് കയറ്റി… ഒരു പുതപ്പുകൊണ്ട് മൂടിപ്പുതച്ച ഒരു രൂപം അകത്തേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടു… മുന്‍വാതില്‍ പുറത്തുനിന്നും പൂട്ടി അവരെല്ലാവരും പള്ളിയിലേക്ക് പുറപ്പെട്ടു… ചിറ്റപ്പന്മാരും, കുഞ്ഞമ്മമാരും അപ്പച്ചിയും ടീനയും ഒക്കെ അടങ്ങിയ ഒരു വലിയ സംഘം ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ പള്ളിയിലേക്ക് പുറപ്പെട്ടു… ഇതിനിടയില്‍ റീനക്കുഞ്ഞമ്മയും ടീനയും പരസ്പരം നോക്കി മന്ദഹസിക്കുന്നതും എന്തോ പിറുപിറുക്കുന്നതും തുറന്നിട്ട ജനാലയിലൂടെ ഞാന്‍ കണ്ടു….

Leave a Reply

Your email address will not be published. Required fields are marked *