തുടക്കം 2 [ ne-na ]

Posted by

പിന്നെ കാർത്തിക് പ്രവർത്തിച്ചതെല്ലാം ഒരു യന്ത്രികമായിട്ടായിരുന്നു.ആരോടൊക്കെയോ അവൻ സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളെ തന്നെ തേടുകയായിരുന്നു. അവളുടെ കണ്ണുകളെയും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.അവളുടെ ചുവന്നു തുടുത്ത മുഖം, നിഷ്കളങ്കത വിളിച്ചറിയിക്കുന്ന കണ്ണുകൾ, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ എല്ലാം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത  കൂട്ടികൊണ്ടിരുന്നു. അവളോട് സംസാരിക്കണമെന്ന് അവനുണ്ട്, പക്ഷെ എന്ത് സംസാരിക്കാനാ, അവളുടെ അച്ഛനും അമ്മയും അവളുടെ കൂടെ തന്നെ എപ്പോഴും ഉണ്ട്.

കാർത്തിക് അങ്ങനെ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രേഷ്മ വന്നു കേക്ക് മുറിക്കുവാനായി അവനെ വിളിച്ചു കൊണ്ട് പോയി, അവർ കേക്കിന്റെ അരികിൽ എത്തിയപ്പോൾ അവിടെ വന്നിരുന്നവർ മൊത്തം അവർക്കു ചുറ്റും കൂടി, എല്ലാപേരുടെയും ആശംസകൾക്കിടയി രേഷ്മ കേക്ക് മുറിച്ചു ആദ്യം കാർത്തിക്കിന്റെ വായിൽ വച്ച് കൊടുത്തു, അവൻ തിരിച്ചും കൊടുത്തു, അതിനു ശേഷം അവൾ രാഘവൻ നായർക്കും രമേശൻ നായർക്കും ദേവകി അമ്മയ്ക്കും കേക്ക് നൽകി.പിന്നെ അവിടുണ്ടായിരുന്ന എല്ലാവരും ആഹാരം കഴിക്കുന്ന തിരക്കിലേക്ക് തിരിഞ്ഞു. രാഘവൻ നായർ രേഷ്മയെ ഓരോരുത്തരുടെ അടുത്ത് കൊണ്ട് പോയി പരിചയ പെടുത്തി സംസാരിക്കുന്ന തിരക്കിലായി.

കാർത്തിക് കേക്ക് മുറിച്ചു പ്ലേറ്റുകളിൽ ആക്കി എല്ലാര്ക്കും കൊണ്ട് പോയി കൊടുത്തു, ആ പെൺകുട്ടിയുടെ മുന്നിലും അവൻ കേക്കുമായി എത്തി, അവൾ ഒരു പീസ് എടുത്ത ശേഷം അവന്റെ മുഖത്തേക്ക് നോക്കി, അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു, അവന്റെ നോട്ടം കണ്ടു അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി, സ്വതവേ വെളുത്തു തുടുത്ത അവളുടെ മുഖം ഒന്ന് കൂടി ചുവന്നു. ഇനി അവിടെ നിന്നാൽ അവളുടെ അച്ഛനോ അമ്മയോ ശ്രദ്ധിക്കുമെന്ന് തോന്നിയ അവൻ കേക്കുമായി അടുത്ത ആളുടെ അടുത്തേക്ക് പോയി.

ഇടക്കെപ്പോഴോ നോക്കുമ്പോൾ രേഷ്മ അവളോട് സംസാരിക്കുന്നതാണ് കണ്ടത്. എന്താണാവോ സംസാരിക്കുന്നതു? രേഷ്മ ആ കൊച്ചിനെ പറ്റി  എന്തെങ്കിലും വിവരം ഒപ്പിച്ചു താരത്തിരിക്കുല.  പരിപാടികൾ എല്ലാം കഴിഞ്ഞു വന്നവരൊക്കെ പോയി തുടങ്ങി. ആ പെൺകുട്ടിയുടെ അച്ഛൻ രാഘവൻ നായരുടെ യാത്ര പറയാൻ നിൽക്കുമ്പോൾ കാർത്തിക് ചുമ്മാ അവിടെ ചുറ്റി പറ്റി നിന്ന്, തന്നെയെങ്ങാനും ഒന്ന് വിളിച്ചു അച്ഛൻ പരിചയപെടുത്തിയാലോ എന്നുള്ള പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ അത് ഉണ്ടായില്ല. അവർ പോകാനായി ഇറങ്ങി, അവന്റെ കണ്ണുകൾ അവളെ തന്നെ പിന്തുടർന്ന്. അവൻ പ്രതീക്ഷിച്ചപോലെ അവൾ മറ്റെന്തോ നോക്കുന്നപോലെ  തിരിഞ്ഞൊന്നു അവനെ നോക്കി. അവന്റെ നെഞ്ചിൽ ഒരായിരം പൂത്തിരികൾ കത്തി. ആ ഒരു നോട്ടം മതിയായിരുന്നു അവളുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയം അവനു മനസിലാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *