എല്ലാപേരും പോയി കഴിഞ്ഞപ്പോൾ അവൻ രേഷ്മയുടെ അടുത്തേക്ക് പോയി. ക്ഷീണിച്ചു സോഫയിൽ ചാരി കിടക്കുവായിരുന്നു അവൾ. അവൻ അവളുടെ അടുത്തിരുന്നു, അവളുടെ തല പിടിച്ചു തന്റെ തൊലിക്ക് ചായ്ച്ചു, എന്നിട്ടു അവളുടെ കൈയിൽ പിടിച്ചു. അപ്പോൾ അവൾ പറഞ്ഞു
“മോനെ.. നിന്റെ ഈ സോപ്പിംഗ് ഒകെ എന്തിനാണെന്ന് എനിക്കറിയാം.”
അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
“എന്തിനാ?”
“അവളോട് ഞാൻ എന്താ സംസാരിച്ചത് എന്നറിയാനല്ലേ?”
“ശോ.. എന്റെ മനസ് എന്താന്നെന്നു നിനക്കറിയാല്ലോടി”
“ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ നിന്നെ കണ്ടു തുടങ്ങിയത്.”
“എന്നാപ്പിന്നെ നിനക്കിങ് പറഞ്ഞു തന്നുടെ എന്താ നിങ്ങൾ സംസാരിച്ചതെന്ന്?”
“ഞാൻ അതിപ്പോൾ പറഞ്ഞു തരുമെന്ന് മോൻ വിചാരിക്കുകയെ വേണ്ട. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്, ഞാൻ ഒന്ന് പോയി കിടക്കട്ടെ.”
“എന്തുവാ രെച്ചു ഇതു,”
“ഒരു ഇതും ഇല്ല, ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു നിന്നെ, എന്തുവായിരുന്നു അവളെയും വാ പൊളിച്ചു കൊണ്ടുള്ള നിന്റെ നിൽപ്പ്.”
അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഡീ.. എനിക്ക് ആ കൊച്ചിനെ അത്രക്കങ്ങു ഇഷ്ട്ടപെട്ടു പോയി, ശിൽപയെ കാണുമ്പോൾ പോലും ഇല്ലാതിരുന്ന ഒരു ഫീലിംഗ് ആണ് എനിക്ക് അവളെ കാണുമ്പോൾ തോന്നുന്നത്.”
“എന്ത് ഫീലിംഗ് ആയാലും ഞാൻ നാളെ എന്താ അവളോട് സംസാരിച്ചതെന്ന് പറഞ്ഞു തരു, എന്തായാലും എത്രയും നേരം നീ വെയിറ്റ് ചെയ്തില്ലേ, അപ്പോൾ നാളെ രാവിലെ വരെ കൂടി വെയിറ്റ് ചെയ്യ്.”