അവൾ അടുക്കളയിലേക്കു നടന്നു, അവനും അവളുടെ പിറകെ നടന്നു.
“അവളുടെ പേര് അശ്വതി എന്നാ.”
അവൻ പതുക്കെ ഒന്ന് പറഞ്ഞു.
“അശ്വതി..”
“ഫാമിലിയോടെ അവരെല്ലാം ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നിട്ട് എപ്പോൾ ഒരു മാസം ആകുന്നു, ഇനി തിരിച്ചു പോകുന്നില്ല.”
“ഓഹ്, അപ്പോൾ നിന്റെ അച്ഛന്റെ ഗൾഫിലെ ഫ്രണ്ട് ആണല്ലേ അവളുടെ അച്ഛൻ.”
“മ്മ്മ്. അതെ.”
“എന്തായാലും അവൾ തിരിച്ചിനി ഗൾഫിലേക്ക് പോകുന്നില്ലല്ലോ, ആശ്വാസം ആയി.”
“അങ്ങനെ ആശ്വസിക്കാൻ വരട്ടെ.”
“എന്താടി?”
“അവൾക്കു ഒരു ചേട്ടൻ ഉണ്ട്, പിറകെ പോയാൽ അടി ഇങ്ങു വീട്ടിലെത്തും.”
“ഓഹ്, അതൊരു കുരിശിലോടി,”
“പേടിക്കണ്ടടാ, അടി പതുക്കെ ഇങ്ങെത്തു, പുള്ളിക്കാരൻ അവരുടെ ബിസിനസ് ഒകെ നോക്കി ഗൾഫിലാണ് എപ്പോൾ.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അത് നന്നായി”
“നീ കോളേജ് പോകാൻ റെഡി ആകു, അച്ഛന് ചായ ഇട്ടു കൊടുത്തിട്ടു ഞാനും റെഡി ആകട്ടെ .”
കാർത്തിക് പോയി കുളിച്ചു ഒരുങ്ങി വന്നപ്പോഴേക്കും രേഷ്മയും അങ്ങെത്തി.
ബൈക്കിൽ അവനോടു ഓരോന്ന് പറഞ്ഞു പോകുമ്പോഴാണ് അവൾ കോളേജിലേക്കുള്ള വഴി മാറിയത് ശ്രദ്ധിച്ചത്.
“ഡാ, നീ ഇതു ഇവിടെ പോവുകയാ?”
“ക്ഷേത്രം വരെ ഒന്ന് പോയിട്ട് കോളേജ് പോകാടി.”
അവൾ അതിശയത്തോടെ ചോദിച്ചു.