“അപ്പോൾ നിന്റെ ദൈവത്തോടുള്ള പിണക്കം ഒകെ മാറിയോ?”
“ഇന്നലെ അശ്വതി വീട്ടിൽ നിന്നും പോകുംന്നേരം എനിക്കൊരു പുഞ്ചിരി തന്നു. അതോടെ ഞാനും ദൈവവും ആയുള്ള പിണക്കമൊക്കെ തീർന്നു.”
“നീ അത്രക് സീരിയസ് ആണോ അവളുടെ കാര്യത്തിൽ?”
“അതെ”
“അപ്പോൾ എനിക്ക് അവളെ ഇഷ്ട്ടപെട്ടില്ലെങ്കിലും നീ അവളെ സ്നേഹിക്കുമോ?”
അവൻ പെട്ടെന്ന് ബൈക്ക് റോഡ് സൈഡ് ചേർത്ത് നിർത്തി. എന്നിട്ടു ചോദിച്ചു
“എന്താ രെച്ചു, നിനക്കവളെ ഇഷ്ട്ടപെട്ടില്ലേ?”
ഒന്നാലോചിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഇഷ്ട്ടപെട്ടൊന്ന് ചോദിച്ചാൽ.. കാണാൻ സുന്ദരി ആണ് സംസാരിച്ചിട്ട് ഒരു പാവം ആണെന്നൊക്കെ തോന്നുന്നു.”
“പിന്നെന്തടി പ്രോബ്ലം?”
“ഒരു തമാശക്ക് നീ അവളെ നോക്കുന്നു എന്നാ ഞാൻ കരുതിയിരുന്നെ. ഇതിപ്പോൾ നിന്റെ ലൈഫ് ആണ്, എനിക്ക് ഒന്ന് ആലോചിക്കാതെ പറയാൻ പറ്റില്ലടാ.”
അവൻ കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നു, എന്നിട്ടു പറഞ്ഞു.
“നീ ആലോചിച്ചു പറഞ്ഞാൽ മതി.”
അവൻ ബൈക്ക് അവിടെ നിന്നും തിരിച്ചു.
“എന്താ നീ ക്ഷേത്രത്തിൽ പോകുന്നില്ലേ?”
“ഇല്ലാടി, നിന്റെ മറുപടി അറിഞ്ഞിട്ടു തീരുമാനിക്കാം ക്ഷേത്രത്തിൽ പോകണമോ വേണ്ടയോ എന്ന്.”
“മ്മ്മ്””
കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം അവൾ വീണ്ടും ചോദിച്ചു.
“ഈ ബന്ധം വേണ്ട എന്നാണ് ഞാൻ പറയുന്നതെങ്കിലോ?”
“നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ ഇതുവരെ ചെയ്തിട്ടുണ്ടോ?”
പിന്നെ അവർ കോളേജ് എത്തുന്നവരെയും ഒന്നും സംസാരിച്ചില്ല.