ക്ലാസ്സിൽ കയറി അവൻ ആരോടും ഒന്നും മിണ്ടാതെ സീറ്റ് പോയിരുന്നു, ലഞ്ച് ബ്രേക്ക് വരെ ടീച്ചേർസ് പഠിപ്പിച്ചതൊന്നും അവന്റെ മനസ്സിൽ കയറിയാതെ ഇല്ല, രേഷ്മ എന്താകും പറയുക എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത. ഇന്നിനി ക്ലാസ്സിൽ ഇരിന്നിട്ടും ഉപയോഗമില്ല എന്ന് തോന്നിയ അവൻ ബ്രേക് ടൈം രേഷ്മയുടെ അടുത്ത് പോയി ക്ലാസ് കഴിഞ്ഞു ബസ്സിൽ അങ്ങ് വീട്ടിൽ വാ, ക്ലാസ്സിൽ ഇരിക്കാനില്ല മൂഡില്ല എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അവന്റെ മനസ്സിൽ എന്താന്ന് അറിയാവുന്നതു കൊണ്ട് അവളും എതിർത്ത് ഒന്നും പറഞ്ഞില്ല.
കാർത്തിക് അവിടെ നിന്നും ഇറങ്ങി പോയപ്പോൾ രേഷ്മയുടെ അടുത്ത് ഇരിക്കുകയായിരുന്ന ആര്യ അവളോട് ചോദിച്ചു.
“എന്താ നിങ്ങൾ തമ്മിൽ പ്രോബ്ലം, നിങ്ങൾ രണ്ടുപേരും എങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല.”
“അത്… നിന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യമാ അത്.”
” നീ എന്തായാലും കാര്യം പറ”
രേഷ്മ ക്ഷേത്രത്തിൽ വച്ച് അശ്വതിയുടെ കണ്ടതും ബര്ത്ഡേ ഫങ്ക്ഷന് അവൾ വന്നതും കാർത്തികിന് അവളെ ഇഷ്ട്ടപെട്ടതും എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ നിന്നെ വിഷമിപ്പിക്കുന്ന കാര്യം ആണെന്ന്. എനിക്കറിയാം നെ ഒരുപാട് അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.”
ഇടറിയ ശബ്ദത്തിൽ ആര്യ പറഞ്ഞു
“എനിക്ക് മാത്രം ഇഷ്ട്ടപെട്ടു കാര്യം ഇല്ലല്ലോ രേഷ്മ.”
വിദൂരതയിലേക്ക് നോക്കികൊണ്ട് അവൾ രേഷ്മയോട് ചോദിച്ചു.
“നിനക്ക് അശ്വതിയെ ഇഷ്ടപ്പെട്ടോ?”
“കാണാൻ നല്ല സുന്ദരിയാ, നല്ല കുട്ടി ആണെന്ന് തോന്നുന്നു.”
“പിന്നെന്താ നീ കാർത്തികിന് സമ്മതം കൊടുക്കാഞ്ഞത്.”
“നീ ആണ് എന്റെ പ്രോബ്ലം ആര്യ… നീ എത്രത്തോളം അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.”
“എന്റെ ഇഷ്ട്ടം ഇനി നോക്കണ്ട, അവന്റെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ.”
അവൾ തുടർന്ന്..