പക്ഷേ ചാത്തന്നൂർ കളരിയിലെ ചെല്ലചേകവർക്കിത് പൂ പറിക്കുന്ന പോലെയായിരുന്നു. ഒരൊറ്റ കുതിപ്പിന് അയാൾ വടക്കിനിയുടെ മച്ചിന്റെ മുകളിലേക്ക് ഞാന്നു കയറി. കരിമൂർഖനേക്കാൾ വേഗത്തിലിഴഞ്ഞു മച്ചിന്റെ ഒറ്റക്കിളിവാതിലിലൂടെ ഓട്ടിൻപുറത്തേക്ക്, അവിടുന്ന് വടക്കേ മാളികയുടെ തങ്കം പൂശിയ താഴികകുടത്തിനു വലം വെച്ച് നേരെ മേൽപ്പുരയുടെ മച്ചിലേക്ക്. പണ്ടും ലക്ഷ്മിയുമായി ഒത്തുചേരാൻ ഇളക്കി വെച്ചിരുന്ന ഓട് പതിയെ നിരക്കി നീക്കി മേൽപ്പുരയുടെ ഉള്ളിലേക്കു ചാടിയിറങ്ങി. ആദ്യം ചെയ്തത് വാതിൽ തുറക്കുകയാണ്. ഭാഗ്യം, പുറത്തു നിന്നും പൂട്ടിയിട്ടില്ല. അപ്പോഴേക്കും ലക്ഷ്മിക്ക് താൻ തന്നെ പണി കഴിപ്പിച്ചു കൊടുത്ത പാദസരത്തിന്റെ മണികിലുക്കം അയാളുടെ കാതുകളിൽ മുഴങ്ങി. നൊടിയിടയിൽ ഇടതു കാൽ നിലത്തുറപ്പിച്ചു കൊണ്ട് അയാൾ ചുറ്റി തിരിഞ്ഞു. വാതിൽപ്പൊളിയുടെ പിറകിലേക്ക്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ലക്ഷ്മി കൂവി വിളിക്കുന്നതിന് മുൻപ് തന്നെ വായ പൊത്തിയത് നന്നായി, അല്ലെങ്കിൽ ആകെ കുഴങ്ങിയേനെ. ഇത്ര കാലം കഴിഞ്ഞിട്ടും അവൾ ഒരൊറ്റ നിമിഷത്തിൽ തന്റെ ശബ്ദം തിരിച്ചറിഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. പതിയെ അവളുടെ മാറിനെ പിണച്ചുകെട്ടിയ കൈ അയച്ച് അവളെ കൃഷ്ണൻ തമ്പി തിരിച്ചു നിർത്തി. ആദ്യമേ നോട്ടം പാളിയത് അവളുടെ മാറിലെ മാമ്പഴ മൊട്ടുകളിലേക്കാണ്. ആ ചാറിന്റെ സ്വാദ് അയാളുടെ രസമുകുളങ്ങൾ ഓർത്തെടുത്തു. ഇതെപ്പോഴാണ് ഇത്രയും വലുതായത്? “പെണ്ണുങ്ങടെ നെഞ്ചിലോട്ടു നോക്കി വെള്ളമിറക്കാനാണോ ചാത്തന്നൂർ കളരിയിലെ ആശാന്മാർ പഠിപ്പിച്ചത്?”- ലക്ഷ്മി കിലുങ്ങി ചിരിച്ചു. അങ്ങനെയൊക്കെ ചോദിച്ചെങ്കിലും അവളുടെ ഉള്ളിൽ സന്തോഷം തിര തല്ലുകയായിരുന്നു,
മണിച്ചിത്രത്താഴ്- The Beginning- 2
Posted by