തന്റെ മുഴുത്ത മുലകളിലേക്കും കച്ചയിലൂടെ തെളിഞ്ഞു കാണുന്ന മുലക്കണ്ണുകളിലേക്കും ആണുങ്ങളുടെ നോട്ടം ഈയിടെയായി ഒട്ടു കൂടിയിട്ടുണ്ടെന്നു അവൾ ശ്രദ്ധിച്ചിരുന്നു. തന്നെ ആദ്യമായി നക്കി തുവർത്തിയ ആളുടെ സാനിധ്യത്തിൽ ആ മുലക്കണ്ണ് പയ്യെ കനത്തു വന്നു. അയാളുടെ കണ്ണുകളിലേക്ക് ഇറ്റു നോക്കിക്കൊണ്ട്, അവൾ അയാളുടെ മൂർദ്ധാവിൽ ചുംബിച്ചു. “മാടമ്പള്ളിയുടെ യുവരാജാവേ, മടങ്ങി വന്നല്ലോ, എനിക്കതു മതി”.
നമ്പൂതിരി അപ്പോഴും നടുങ്ങി നിൽക്കുകയായിരുന്നു. എത്രയെളുപ്പമാണ് പോറ്റി കാറ്റിനെ പിടിച്ചു കെട്ടിയത്. ഇളമുറക്കാരാണെന്നു വെച്ചു കളിയാക്കിയതിൽ അയാൾക്ക് കടുത്ത പശ്ചാത്താപം തോന്നി. മനോഹരൻ പോറ്റി ചക്രവാളസീമയിലേക്കു ഒന്നു കണ്ണയച്ചു. “സമയം ഇരുട്ടാൻ തുടങ്ങിയല്ലോ തിരുമേനീ, വരാ, ഇരുട്ടാകും മുൻപ് മന പറ്റണം. പകൽവെളിച്ചത്തിൽ കാറ്റിനെ വഴി തെറ്റിക്കാൻ കഴിവുള്ളവളാണ് നിങ്ങടെ തമിഴത്തി. ഇരുട്ടത്ത് അവൾക്കെന്തൊക്കെ ചെയ്തുകൂടാ”. ആ പറഞ്ഞത് നമ്പൂതിരിയെ ശരിക്കു ബാധിച്ചു. ഇരുട്ടത്ത് അവൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ അമാവാസിയുടെ അന്നു രാത്രി താൻ നേരിട്ടു കണ്ടതാണല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു കിടുങ്ങി. “ശീഘ്രത്തില് നടക്കാ കുട്ട്യേ, അവള്ടെ കണ്ണില് പെട്ടാൽ അപകടാ, കുട്ടി പറഞ്ഞത് അച്ചട്ടാ, ഇരുട്ടത്താ അവൾടെ ചെയ്‌തികൾക്ക് ശക്തി കൂടാ”.
“തിരുമേനീ, ഈ അവൾ അവൾ എന്നു വിളിച്ചാൽ കഷ്ടമാണ്. പേരു പോലുമറിയാതെയാണോ ഞാൻ ബാധ ഒഴിവാക്കേണ്ടത്? എന്താണ് നിങ്ങടെ തമിഴത്തിയുടെ പേര്?”
നമ്പൂതിരിയുടെ പാദങ്ങൾ തനിയെ നിശ്ചലമായി. അയാളുടെ കണ്ണുകളിൽ വർഷങ്ങൾ പലത് പിന്നോട്ടു പായുന്നത് മനോഹരൻ പോറ്റി കണ്ടു. മാടമ്പള്ളി തറവാടിന്റെ മുറ്റത്ത് തമ്പിയദ്ദേഹത്തിന്റെ കൂടെ വന്നിറങ്ങിയ തമിഴത്തി പെൺകൊടിയേ അയാളോർത്തു. രംഭയെ വെല്ലുന്ന അംഗവടിവുള്ള തമിഴത്തിപ്പെണ്ണ്..!! കോലായിലായിരുന്നു താനിരുന്നതെന്ന് നമ്പൂതിരി ഓർത്തു. “ഏയ്, ഉങ്ക പേരെന്നാ?”
“നാഗവല്ലി”….!!!!!!
ഇരുവേലിക്കുന്നിന്റെ മുകളിലെവിടെയോ ചീവീടുകൾ കൂട്ടം കൂട്ടമായി കരയാൻ തുടങ്ങി…!!!
തുടരും….