സാറയുടെ പ്രയാണം – പൂര്‍ത്തികരണം

Posted by

” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”

” ശെരി ..മൂന്നു നാള്‍ സമയം തരാം ….അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസ ആയി വരട്ടെ ” പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …ആ നോട്ടത്തില്‍ അവര്‍ ഉദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി .

” ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ “

” സാര്‍ വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം “

” ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയം ഉണ്ട് “

മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു . എന്നാലും അവള്‍ സാറയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി

” സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?”

വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .

” എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം …അത് മിനിസ്ടര്‍ക്ക് ആണ് …ശരവണന്‍ വന്ത് മിനിസ്ടര്‍ PA… “

അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി . മൊത്തം എണ്‍പത് ലക്ഷം ..ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ എന്നവള്‍ ആലോചിച്ചു . വാദിച്ചാല്‍ ഒരു പക്ഷെ ? ശിക്ഷിച്ചാല്‍ നാര്‍ക്കോട്ടിക് ആയത് കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല

സാറ വൈഗയുടെ കയ്യിൽ പിടിച്ചു , അവൾ മമ്മിയെ കൂട്ടി കൊണ്ട് ഹാളിലേക്കിറങ്ങി .അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ് മായ ഇരിപ്പുണ്ടായിരുന്നു . അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ

” മമ്മി , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും , ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച്”

Leave a Reply

Your email address will not be published. Required fields are marked *