സാറയുടെ പ്രയാണം – പൂര്‍ത്തികരണം

Posted by

” ചേച്ചി ” മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി . മായ അവരുടെ അദുത്തെക്ക് വന്നു

‘ ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസ അല്ല …നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും … നിങ്ങള്‍ പുറത്തെക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത് … നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത് “

വൈഗ അവളുടെ കയ്യില്‍ പിടിച്ചു

” മോളെ ..എനിക്കും അതറിയാം ..പക്ഷെ …. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും …ഇത്രയും പൈസ പെട്ടന്ന് ….”

” ഞാനവരോട് സംസാരിക്കാം ചേച്ചി “

ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി .

” മോളെ ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..”

‘ കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത് ” മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ സാറ ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു

” അത് പറ്റില്ല … അത് പറ്റില്ല …ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം “

” ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി …” വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി

” ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല ..എന്നാണവര് പറയുന്നേ …ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക്”

വൈഗ അകത്തേക്ക് കയറി . മൂന്നു പേരും അതെ സീറ്റില്‍ തന്നെ ഇരിപ്പുണ്ട്

” അപ്പൊ …ഒരു കാര്യം ചെയ്യാം …നീ വേണ്ട …അന്ത അമ്മാവും.ഒരു മുപ്പത് ലക്ഷോം “

Leave a Reply

Your email address will not be published. Required fields are marked *