സാറയുടെ പ്രയാണം – പൂര്‍ത്തികരണം

Posted by

” അത് താൻ തമ്പി വിഷയം …അന്ത പയ്യൻ വന്തു സേലം MLA യുടെ പയ്യൻ …അതിനാല് കേസ് വന്നു ഉൻ അണ്ണൻ മേലെ പോട്ടാച്ചു “

“അയ്യോ ..ഇനി എന്ത് ചെയ്യും സാർ …എങ്ങെനെയെങ്കിലും ….” അജിത് കൈ കൂപ്പി .

” സാർ …ഞങ്ങളെ കൊണ്ട് പറ്റാവുന്ന പൈസ ഒക്കെ തരാം ..എങ്ങനെയെങ്കിലും ..ഒന്ന് “

” തമ്പി ….ഇന്ന് സായന്തരത്തുക്കുള്ളേ കോർട്ടിൽ കേസ് വന്താൽ ഒന്നുമേ പണ്ണ മുടിയാത് …….നീ ഒരു കാര്യം ചെയ്‌….ഇങ്ങേ കേസ് പോട്ടിട്ടു കോയമ്പത്തൂർ നാർക്കോട്ടിക് സെല്ലിലെ ഇറക്കു ഉൻ അണ്ണാ …..ഇന്നേക്ക് വന്ത് മിനിസ്റ്റർ , MLA എല്ലാം എന്നമോ ഫങ്ക്ഷനുക്കാകെ അങ്ങേ ഇരുക്കിറാർ ……..നീ അവരെ പോയി പാത്തു ഉൻ വിഷയം സൊല് …മിനിസ്റ്റർ വന്നു നല്ല ആള് ……”

” ശെരി സാർ …നന്ദി സാർ ‘ അജിത് പോക്കറ്റിൽ നിന്ന് അയ്യായ്യിരം രൂപ എടുത്തു കൊടുത്തു .

അജിത് ചെന്ന് കാര്യങ്ങൾ വൈഗയോടും സാറയോടും പറഞ്ഞു . അവർ സ്റ്റേഷനിൽ നിന്നിറങ്ങാൻ നേരം CI അവരെ കാബിനിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു

” തമ്പി……. അവർക്കു കാശു കൊടുക്കാതെ ….വാങ്ക മാട്ടാർ ….നീ ഒരു കാര്യം ചെയ് ……നീ പോക വേണാ …അന്ത പയ്യൻ അമ്മാവും പൊണ്ടാട്ടിയും താനെ ഇവർ …ഇവർ പോയ് …. കേള് …….പൊമ്പിള കരച്ചിൽ ……അന്ത മിൻസ്റ്റർക്കു പുടിക്കാത് …..”

CI അവരെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി .

വൈഗ സാറയോടും അജിത്തിനോടും വീട്ടിൽ പൊക്കോളാൻ പറഞ്ഞിട്ട് കോയമ്പത്തൂർ പോകാൻ ഒരുങ്ങി .എന്നാൽ സാറ നിർബന്ധം പിടിച്ചു . സാറയുടെ വാശിയിൽ അജിത്തിനെ ഊട്ടിയില്‍ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് വൈഗയും സാറയും കൂടി കൊയമ്പത്തൂര്‍ക്ക് ഒരു ടാക്സിയില്‍ തിരിച്ചു . .വൈകുന്നേരം ആറു മണിയോടെ അവര്‍ CI പറഞ്ഞ സ്ഥലത്തെത്തി . അവിടെ അയാള്‍ പറഞ്ഞതനുസരിച്ച് ഉധ്യോഗസ്ഥനെ കണ്ടപ്പോള്‍ ആണ് മേലുധ്യോഗസ്തന്‍ MLA യുടെ കൂടെ ഒരു റിസോര്‍ട്ടില്‍ ആണെന്ന് . വൈഗ അയാളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞപ്പോള്‍ ബോബിയെ കാണാന്‍ സമ്മതിച്ചു . കൂടാതെ അയാള്‍ക്ക് ഒരു ആയിരം രൂപയും കൊടുക്കേണ്ടി വന്നു .. ഉള്ളില്‍ ആകെ പരിഭ്രാന്തനായ അവസ്ഥയില്‍ ആയിരുന്നു ബോബി .മുഖമൊക്കെ കരഞ്ഞു കലങ്ങി , അടി കൊണ്ട പാടുകള്‍ മുഖത്തും തോളത്തും .ഇട്ടിരുന്ന ജീന്‍സ് ..ഷര്‍ട്ട് ഇല്ല ..സാറ ബോബിയെ കണ്ടതും തളര്‍ന്നു അവിടെ ഇരിപ്പായി . ബോബി അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *