സാറയുടെ പ്രയാണം – പൂര്‍ത്തികരണം

Posted by

‘ ആരോട് ചോദിച്ചിട്ടാ നീ കീ കൊടുത്തെ ? വിജയകുമാര്‍ മായയോട്‌ തട്ടി കയറി … രാവിലെ വൈഗക്ക് മുറി തുറന്നു കൊടുത്തിട്ട് പോയതായിരുന്നു മായ …ക്ഷീണത്തില്‍ ഉറങ്ങി പോയ വൈഗ വാതിലടക്കാന്‍ പോലും മറന്നിരുന്നു … അടച്ചാലും ഒരു പക്ഷെ ഇങ്ങനെ തന്നെയുണ്ടായേനെ .

മായ അവരെയും കൂട്ടി മറ്റേ കൊട്ടെജില്‍ എത്തി … അവരുടെ ഡ്രെസ് എടുത്തു കൊടുത്തു …

മൂവരും കൂടി റിസോര്‍ട്ടിനു പുറത്തു വന്നു ..വൈഗ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ആറോ ഏഴോ കോള്‍ ഉണ്ടായിരുന്നു …അജിത്തിന്‍റെ.

ഉച്ചയാകുമ്പോള്‍ ബോബിയെ വിടുമെന്നറിഞ്ഞ വൈഗ അജിത്തിനോട് കാറുമായി വരാന്‍ പറഞ്ഞിട്ടാണ് രാവിലെ സാറയുടെ മുറിയിലെത്തിയത്

” അജിത്തേ …ഞങ്ങള്‍ …………. മുന്നിലുണ്ട് ” അജിത്തിന്‍റെ പേര് കേട്ടതും സാറയുടെ ഉള്ളില്‍ നിന്നോരേങ്ങല്‍ പുറത്തേക്ക് വന്നു ..അത് കേട്ട ബോബി അവളുടെ കാലിലേക്ക് വീണു

” മമ്മി …എന്‍റെ മമ്മി ….എന്നോട് ക്ഷമിക്കണേ …എന്നെ ശപിക്കല്ലേ …എന്റെ ദൈവമേ …” അവന്‍ പൊട്ടി കരഞ്ഞു

‘ മോനെ … നീ എന്ത് ചെയ്തിട്ടാ ….. ” സാറയുടെ ശബ്ധത്തില്‍ ശാന്തത ആയിരുന്നു …

” മോനെ ഞാന്‍ ..ഞാന്‍ ഇനി അങ്ങോട്ട്‌ വരുന്നില്ല … ‘

” മമ്മി … മമ്മി പിണങ്ങി പോകുവാണോ ….അയ്യോ ” ബോബി ദയനീയമായി വൈഗയെ നോക്കി

” മമ്മി പൊക്കോട്ടെ ബോബി … നമുക്കൊരു ടാക്സി പിടിച്ചു പോകാം …” ബോബിയെ ഫെസ് ചെയ്യാനുള്ള മടി കൊണ്ടാണ് സാറ അത് പറഞ്ഞതെന്ന് വൈഗക്ക് മനസിലായിരുന്നു …മമ്മിയെ ഈ അവസ്ഥയില്‍ തനിച്ചു വിടുന്നതായിരിക്കും നല്ലത് …
വൈഗ ഫോണ്‍ എടുത്തു അല്‍പം മാറി നിന്ന് ആരെയോ വിളിക്കാന്‍ തുടങ്ങി

” മോനെ …അവളെ ..അവളെ ഉപേക്ഷിക്കരുതേ ..അവള് പാവമാ ..എന്‍റെ മോള് …..അവള് ..എന്നെ രക്ഷിക്കാന്‍ വേണ്ടി … അവരുടെ ….” സാറക്കിത്തവണ സങ്കടം അണപൊട്ടി

Leave a Reply

Your email address will not be published. Required fields are marked *