എന്താടാ ….
ഞാനിപ്പോൾ പറയാൻ പോകുന്നത് കേട്ട് നീ സത്യസന്ധമായി മറുപടി പറയണം
എന്താടാ ….
അളിയാ എനിക്ക് വിദ്യയെ ഇഷ്ടമാണ് …നിങ്ങളോടു പോലും ഞാൻ ഇത് മറച്ചുവച്ചതാണ് നമ്മുടെ വൈശാഖിന്റെ അനിയത്തി ആയതു കൊണ്ട് മാത്രം .സഹതാപത്തിന്റെ പേരിലൊന്നുമല്ല ശരിക്കും ഇഷ്ടമായതോണ്ടാണ് ഞാൻ അവളെ കല്യാണം കഴിച്ചാലോ …
നീ എന്തൊക്കെയാടാ പറയുന്നേ …ഇത് നിന്റെ വീട്ടിലുള്ളവർ സമ്മതിക്കുമോ അവന്റെ വീട്ടുകാർ സമ്മതിക്കുമോ …വേറെ ജാതിയും മതവുമൊക്കെയല്ലേ ….ഇത്ര ചെറുപ്പത്തിൽ കല്യാണം …നീ ശരിക്കും ആലോചിച്ചിട്ടാണോ …..
അതേടാ ശരിക്കും ആലോചിച്ചിട്ട …ജാതിയും മതവും പ്രശ്നമല്ലെങ്കിൽ എനിക്ക് അവളെ വേണം ….വൈശാഖിനോട് നീ ഒന്ന് ചോദിക്കട ..അവനു സമ്മതമാണെങ്കിൽ …എന്റെ വീട്ടുകാർ സമ്മതിക്കും ഞാൻ സമ്മതിപ്പിച്ചോളാം …
ഹമ് ..നീ ഇവിടെ നിക്ക് ഞാൻ ചോദിക്കട്ടെ ….
സമയം നീങ്ങി കൊണ്ടിരുന്നു പെണ്ണിനെ വിളിക്കാൻ വൈശാഖിന്റെ അച്ഛൻ ഡ്രസിങ് റൂമിലെത്തി …
സമയമായി പെണ്ണിനെ ഇറക്ക് …..
ചേട്ടൻ പൊക്കോ ..ഞങ്ങൾ വന്നോളാം ….റോസിലി വൈശാഖിന്റെ അച്ഛനെ പതുക്കെ ഒഴിവാക്കി
മൊബൈൽ എടുത്തു ലിന്റോയെ വിളിച്ചു ….
മോനെ പെണ്ണിനെ ഇറക്കാൻ പറഞ്ഞു വൈശാഖിന്റെ അച്ഛൻ വന്നിരുന്നു ….എന്ത് ചെയ്യണം
മമ്മി ഞാൻ ഇപ്പൊ വരാം …..
ഹമ് …
ജംഷി വേഗം വൈശാഖിന്റെ അടുത്തേക്ക് പോയി …കസേരയിൽ കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന വൈശാഖിന്റെ അടുത്തിരുന്നു .
അളിയാ എനിക്കൊരു കാര്യം പറയാനുണ്ട്……
എന്താണെന്നുള്ള ഭാവത്തിൽ മുഖം ഉയർത്തി അവൻ ജംഷിയെ നോക്കി
നീ ബഹളം വെക്കരുത് ഇഷ്ടമല്ലെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോ ….
കാര്യം പറയടാ മൈരേ ….അവനെ ഇട്ട് വിഷമിപ്പിക്കാതെ ….ബേസിലിനു സങ്കടം നിയത്രിക്കാൻ കഴിഞ്ഞില്ല