അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

Posted by

എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു വളവു തിരിഞ്ഞു….നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..അതെ….അപ്പോൾ താൻ കേട്ടത് സത്യം…..നൗഷാദിനെ അവർ നേരം വെളുക്കുമ്പോൾ പൊക്കും….രക്ഷിക്കണം…കുറെ കാശും ഇന്ന് വാങ്ങണം…..ജനാർദ്ദനൻ മുറുക്കാൻ വായിലിട്ടു ചവച്ചരച്ചു…..നൗഷാദിന്റെ വീടിനുമുന്നിൽ എത്തിയപ്പോൾ ഫോൺ ചെയ്തു….ഗേറ്റു തുറന്നു…..വണ്ടി അകത്തു കയറ്റി….വണ്ടിയിൽ നിന്നറങ്ങി….നൗഷാദ് ഷേവ് ചെയ്തു കുട്ടപ്പനായിരിക്കുന്നു……

നൗഷാദേ റെഡിയാണോ…..

അതെ സാറേ…ഇതെല്ലം ഒന്ന് ഒതുങ്ങിയിട്ട് തിരികെ വരാം….പിന്നെ കാശിനെന്തു ആവശ്യമുണ്ടെങ്കിലും ജനാർദ്ദനൻ സാറ് മടിക്കേണ്ട….സൊസൈറ്റിയിൽ ചെന്ന് പ്രസിഡന്റ് സത്യനെയും  സെക്രട്ടറി സുമേഷിനെയും  കണ്ടാൽ മതി….ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്….ലക്ഷങ്ങൾ എറിഞ്ഞായാലും ഈ കുരുക്ക് അവസാനിപ്പിക്കണം……

അതൊന്നും സാരമില്ലെടോ….തന്നെ പഴയ നൗഷാദ് ആയി കണ്ടപ്പോൾ ഒരു സന്തോഷം…..ആട്ടെ….താൻ തിരുവല്ലയിൽ എത്തിയാൽ എന്നെ വിളിക്കണം തന്റെ നമ്പറിൽ നിന്നല്ല….ഏതെങ്കിലും ലോക്കൽ നിന്ന്….അടിമാലി വരെ ഞാൻ കൊണ്ട് ചെന്നാക്കും….അവിടെ നിന്നും പാലവഴി കോട്ടയത്തിനു ഒരു ബസ് ഉണ്ട് രാത്രിയിൽ ….അതിൽ കയറുക..കോട്ടയത്തെത്തിയാൽ പിന്നെ എളുപ്പമല്ലേ….

അത് വേണ്ട സാറേ…..സാർ എനിക്കൊരുപകരം ചെയ്യണം എന്ന് പറഞ്ഞത് മറ്റൊന്നുമല്ല….എന്റെ ജീപ്പ് ഇവിടം ഒന്നും കടത്താൻ അനുവദിക്കണം….

അതിപ്പോൾ നൗഷാദേ ഞാൻ …എങ്ങനെയാ…പോരാത്തതിന് ആ പോലീസുകാരൻ നിന്റെ കടയുടെ വാതിൽക്കലും ഉണ്ട്…..ഒരു കാര്യം ചെയ്യാം….ഞാൻ ആ സുഗതൻ ഡ്യൂട്ടിയിലുണ്ട്…..അവൻ വന്നു ഈ ജീപ്പിൽ നൗഷാദിനെ ഇവിടം കടത്തും….ഞാൻ നൗഷാദിന്റെ ജീപ്പിൽ അടിവാരത്തു കാത്തു നിൽക്കാം…..

അത് മതി….

Leave a Reply

Your email address will not be published. Required fields are marked *