കാർപോർച്ചിൽ ഇരിക്കുന്നു താൻ മുന്നേ കണ്ട ആ സ്ത്രീ….പടച്ചവനെ ഇവൾ ഇവിടുത്തേതായിരുന്നോ……നൗഷാദ് ഗ്ളാസ് ഉയർത്തി വണ്ടി പിറകോട്ടെടുത്തു അനിതയുടെ വീടിന്റെ ഓപ്പോസിറ് സൈഡിലായി പാർക്ക് ചെയ്തു…..ഓട്ടോയിൽ വന്നു അപ്പോഴേക്കും ആതിരയും സജിത്തും മകളും ഇറങ്ങി കഴിഞ്ഞു…..താൻ ഇപ്പോൾ അകത്തോട്ടു ചെന്നാൽ മറ്റവൾക്കു മനസ്സിലാകും…പക്ഷെ എങ്ങനെ മുട്ടും…അതാണ് പ്രശനം….അവർ കതകു തുറന്നു അകത്തേക്ക് കയറി…നൗഷാദ് ഒന്നൊന്നര മണിക്കൂർ അവിടെ കിടന്നു…സമയം വീണ്ടും നോക്കി…ഒന്നേമുക്കാൽ കഴിഞ്ഞിരിക്കുന്നു…..ഒരു വഴിയുമില്ലല്ലോ…തനിക്കു എങ്ങനെ അകത്തു കടക്കാൻ പറ്റും…അതാണ് പ്രശനം…..ഏറെ നേരം കഴിഞ്ഞപ്പോൾ നീലിമയും ബസിറങ്ങി അങ്ങോട്ടേക്ക് വന്നു….അനിതയെവിടെ…..അപ്പോൾ ഇതിൽ ഒന്നുകിൽ കണ്ണാടിയിട്ടവൾ ശ്രീകുമാറിന്റെ ഭാര്യ…അല്ലെങ്കിൽ ഇപ്പോൾ പോയവൾ…..അങ്ങനെ നൗഷാദ് തിരികെ വീണ്ടും ഒരു വഴിയും തെളിയാതെ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി…..അവൻ ഹോട്ടൽ റൂമിൽ പോയി കിടന്നു….എങ്ങനെ എങ്ങനെ….ആ ചിന്ത അവനെ അലട്ടി…..കിടന്നുറങ്ങിപോയത് നൗഷാദ് അറിഞ്ഞില്ല…..അവൻ വൈകുന്നേരത്തോടെ എഴുന്നേറ്റ്….ആഹാരം പോലും കഴിക്കുന്നത് അവൻ മറന്നു…..വീണ്ടും ഇറങ്ങി ജീപ്പുമായി….അനിതയുടെ വീട് ലക്ഷ്യമാക്കി….പുറത്തു വാഗൻ ആർ കിടക്കുന്നു…ഓഹോ അപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്…..അഞ്ചേമുക്കാൽ മണി……അനിതയെ നൗഷാദ് ഒരു മിന്നായം പോലെ കണ്ടു…..അനിതയും ശ്രീകുമാറും അനിതയുടെ കുഞ്ഞുമിറങ്ങി ശ്രീകുമാറിന്റെ കാറിൽ കയറുന്നു…