അയ്യോ സോറി…..എങ്കിൽ ഞാനിറങ്ങുകയാ…..
അയാളുടെ വിനയം കണ്ട സുജ തിരക്കി….എന്താ കാര്യം…..
ഞാൻ ഉടുമ്പൻചോലയിൽ നിന്ന് വരികയാ…..പേര് സന്തോഷ്……ഇവിടെ തിരുവല്ല വരെ പോയതാ……അനിത എന്ന് പറയുന്ന ഒരു പെൺകുട്ടിയെ എന്റെ അമ്മാവന്റെ മകൻ അശോകൻ വിവാഹം കഴിച്ചു കൊണ്ട് വന്നിരുന്നു…..അശോകൻ ഈ അടുത്ത സമയത് മരണപ്പെട്ടു…..അവരുടെ ജ്യേഷ്ഠൻ ശ്രീകുമാറിനെ ഒന്ന് കാണാനായി ഇറങ്ങിയത്…അപ്പോൾ വണ്ടിക്കൊരു വലിവ് കുറവ് പോലെ….വണ്ടി ഇവിടെ ഒന്ന് ഇട്ടോട്ടെ എന്ന് തിരക്കാൻ കയറിയത്……
ഒരു മിനിറ്റ്…ഞാൻ ചേട്ടനെ ഒന്ന് വിളിക്കട്ടെ……
സുജ കഥകടച്ചിട്ടു അകത്തേക്ക് കയറി…..അവൾ ഫോൺ എടുത്തു ശ്രീകുമാറിനെ വിളിച്ചു…..
ഹാലോ ശ്രീയേട്ടാ……സന്തോഷ് എന്ന് പറയുന്ന ഒരാളെ അറിയുമോ?
ഏതു സന്തോഷ് സുജേ…..
അശോകൻ അനിയന്റെ അവിടെയുള്ളതാണെന്ന പറഞ്ഞത്…ശ്രീയേട്ടനെ കാണാൻ ആയി വരുന്ന വഴി സൂക്ഷം നമ്മുടെ വീടിന്റെ അടുത്ത് വച്ച് വണ്ടി കംപ്ലയിന്റ് ആയി…പുള്ളി വണ്ടി ഇവിടെ ഇട്ടോട്ടെ എന്ന് തിരക്കാൻ വന്നതാ…..
ആ….അറിയാം…അറിയാം….നാളെ ഞങ്ങൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…..ഞാൻ പുള്ളിയെ ഒന്ന് വിളിക്കാം…..
വേണ്ട ശ്രീയേട്ടാ ഞാൻ ഫോൺ കൊടുക്കാം……
സുജ കതകു തുറന്നു ഫോൺ നൗഷാദിന്റെ കയ്യിൽ കൊടുത്തു….ചേട്ടനാണ്….
അയ്യോ അതിന്റെ ആവശ്യമില്ല….വണ്ടി ഒന്നിട്ടാൽ മതി…..
നിങ്ങൾ സംസാരിക്ക്..നിങ്ങൾ അന്വേഷിച്ചു വന്ന ശ്രീകുമാറാണ് ലൈനിൽ…..
നൗഷാദ് ഒന്ന് ഞെട്ടി….അത് പുറത്തുകാട്ടാതെ…ഫോൺ വാങ്ങി കുറെ അകലത്തേക്കു നീങ്ങി ജീപ്പിനരികിൽ വന്നു….