“വേണ്ട ശ്രീയേട്ടാ ഞാൻ ഫോൺ കൊടുക്കാം……”
കുറെ നേരം നിശബ്ദത….
“ഹാലോ സന്തോഷ് ഭായി…”
“ഹാലോ ”
ഇത് സന്തോഷിന്റെ സ്വരമല്ലേ…ഇനി വേറെ സന്തോഷ് വല്ലതുമാണോ….അതല്ലാതെ വേറെ സന്തോഷില്ലല്ലോ…..
“സന്തോഷ് ഭായി തന്നെയല്ലേ……”ഞാൻ ചോദിച്ചു
“അതെ….”
“അല്ല സ്വരത്തിനു ഒരു വിത്യാസം പോലെ….”
“അത് ജലദോഷം ……ഞാൻ ശ്രീകുമാറിനെ ഒന്ന് കാണാനായി വന്ന വഴിയാണ്…..
“അയ്യോ ഞങ്ങൾ നാളെ അങ്ങോട്ട് വരാൻ ഇരിക്കുകയാ…..
“അതെയോ…..ഞാൻ വണ്ടി ഇവിടെ ഇട്ടിട്ടു രാവിലെ എടുക്കാം എന്ന് കരുതി…..
“ശ്രീകുമാറിനെ ഒന്ന് കാണുകയും വേറെ കുറെ ആവശ്യവുമുണ്ടായിരുന്നു….
“ഒകെ കുഴപ്പമില്ല……സന്തോഷ് ഭായി രാവിലെ മെക്കാനിക്കുമായി വന്നു വണ്ടിയെടുത്തോ….ഞാൻ പറഞ്ഞേക്കാം…..
“ഞാൻ ചിലപ്പോൾ ഇപ്പോൾ ഒരു മെക്കാനിക്കുമായി തിരികെ വരാം…..
“അത് കുഴപ്പമില്ല ഭായി അതെന്റെ അനിയത്തിയുടെ വീടാണ്…..ഫോൺ അങ്ങോട്ട് കൊടുത്തേ…..
വീണ്ടും കുറെ സമയത്തിന് ശേഷം സുജ ലൈനിൽ വന്നു…