“ലക്ഷ്മിയില്ലേ ഇവിടെ…..”
അയാള്‍ ഉറച്ച ശബ്ദത്തില്‍ മറുപടി നല്‍കി.
“തമ്പുരാട്ടീ….”
അവള്‍ സന്തോഷത്തോടെ അകായിലെക്ക് നോക്കി വിളിച്ചു കൂകി…
തമ്പുരാട്ടി ഉമ്മറത്തേക്ക് ഓടി വന്നു..
“ഏട്ടാ…”
“ലക്ഷ്മിക്കുട്ടിക്ക് എന്നെ മനസ്സിലായോ..??”
“ഇതെന്ത് ചോദ്യമാ ഏട്ടാ…”
“അല്ലാ… ഈ വേഷവും രൂപവുമെല്ലാം തിരിച്ചറിയുന്നുണ്ടാവില്ലല്ലോ..”
“എനിക്ക് കൂരിരുട്ടത്ത് ഏതു രൂപത്തില്‍ കണ്ടാലും എന്റെ ഏട്ടനെ തിരിച്ചറിയാം….
കേറി വരൂ ഏട്ടാ…”
“കേറുന്നില്ല… പണ്ട് അച്ഛന്‍ ഇറക്കി പടിയടച്ഛതല്ലേ….. എല്ലാം ലക്ഷ്മിക്കുട്ടി മറന്നു പോയോ…”
“മറന്നു പോയതൊന്നുമല്ല… ഞാന്‍ ഓരോ ദിവസവും അതോര്‍ക്ക്കും.. അന്നത്തെ നമ്മടെ ആ ആവേശം ഓര്‍ക്കും…”
അത് പറയുമ്പോള്‍ തമ്പുരാട്ടിയുടെ കവിളുകള്‍ തുടുക്കുന്നത് ആമിന കണ്ടു…..
“ഏട്ടന്‍ അച്ഛന്‍റെ കാര്യം ഒന്നും ആലോചിക്കണ്ട..ഇപ്പൊ ഞാന്‍ മാത്രമേ ഇവിടുള്ളൂ…”
“മം.. എല്ലാം അറിയുന്നുണ്ടായിരുന്നു… അതിനിടെ ഞാന്‍ മടങ്ങിയ ശേഷം നീ എന്റെ ആഭിചാരത്തിന്റെ ഓലകള്‍ എല്ലാം ഹൃദിസ്ഥമാക്കി തുടങ്ങി അല്ലെ…”
“അതെ ഏട്ടാ…”
“നന്നായി ലക്ഷ്മീ… നീയും അതെല്ലാം അറിയാന്‍ ഭാഗ്യം സിദ്ധിച്ചവൾ തന്നെയാണ്…