ശ്രീ സൂര്യ ലയനം
Sri SOORYA LAYANAM AUTHOR:ചാര്‍ളി
ഇത് എന്റെ ചങ്ക് ആത്മാവിന് വേണ്ടി…. ആത്മാവും വായനക്കാരും നിരാശപ്പെടില്ല എന്ന ഒരു വിശ്വാസത്തോടെ……. ആത്മാവിന്റെ ജീവിതത്തിൽ നടന്ന ഒരു അനുഭവം ആണ് എന്നാണ് പറഞ്ഞത്. തെറ്റുകൾ ഉണ്ടെങ്കിൽ ചീത്ത വിളിക്കരുത്.
രാവിലെ തന്നെ ഉറക്കം ഉണർന്ന് ശീലം ഒന്നുമില്ല എങ്കിലും ഏഴ് മണി കഴിഞ്ഞപ്പോ കണ്ണ് തുറന്നു….എല്ലാവരെയും പോലെ ആദ്യത്തെ കണിയും ആദ്യം കൈകൊണ്ട് തോടുന്നതും മൊബൈൽ തന്നെ….. അതെടുത്ത് പുതപ്പിനുള്ളിൽ കൂടി തന്നെ നോക്കി…. അതിന്റെ വെട്ടം കണ്ണുകളെ മഞ്ഞളിപ്പിക്കുന്നുണ്ടായിരുന്നു“” അത് കണ്ടതും എന്റെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു ഒരു തലയിണയും കെട്ടിപിടിച്ച് അവളെയും ഓർത്ത് കിടന്നു എന്റെ തങ്ക കുടത്തിനെ…
ഞാൻ വിശാൽ….. വയസ്സ് 24 ഇപ്പൊ പോളിടെക്നിക് കഴിഞ്ഞ് സാധാരണ എല്ലാവരെയും പോലെ തെണ്ടി തിരിഞ്ഞ് നടക്കുന്നു…. പിന്നെ ദുശീലങ്ങൾ എടുത്ത് പറയാൻ ബാക്കി ആയിട്ട് ഒന്നുമില്ല….