ദിയ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു .
“നിനക്ക് എല്ലാവരെയും സംശയമായിട്ട ..രാകേഷ് നമ്മുടെ അഡ്മിഷന് കാര്യം എല്ലാം ശരി ആക്കിയത് വിക്രം വഴി ആണെന്ന പറഞ്ഞെത് ..അങ്ങനെ പറഞ്ഞത് കൊണ്ട് നമ്മുക്ക് കുറച്ചു വില കോളേജില്‍ കിട്ടിയില്ലേ ..ഇന്ന് തന്നെ പിള്ളേര് എല്ലാം എന്റെ കൂടെ കൂടാന്‍ മത്സരം ആയിരുന്നു ..എന്തായാലും ഒരു വര്‍ഷം അയാള്‍ കോഴ്സ് കഴിഞ്ഞു പോകും “
“ശരി ശരി ..ഞാന്‍ ഇത് പറഞ്ഞാല്‍ നമ്മള് വെറുതെ പിണങ്ങിയാലോ . ദിയ നിര്‍ത്തി .
ഹോസ്ടിലില് എത്തിയപ്പോള്‍ നീനയ്ക്കും മെര്‍ലിനും ഭയങ്കര സന്തോഷം ദിയയുടെ റൂം മേറ്റ് എന്ന് പറഞ്ഞു അവര്‍ റാഗ്ഗിങ്ങ് ഒഴിവാക്കി .ദിയക്ക് ദേഷ്യം തോന്നി എങ്കിലും സത്യം പറഞ്ഞില്ല .
ഒറ്റ മാസം കൊണ്ട് ദിയയും ബാലുവും കോളേജ് ലൈഫിലേക്ക് എത്തി.സ്വതന്ത്ര ജീവ്ത്ത്തിനു ഒരു കുറവും ഇല്ലാത്ത കോളജ് . ഇഷ്ടം ഉള്ള ആണ് പെണ്ണ് റൂം ഒരുമിച്ച് എടുത്തു ജീവിക്കുന്നത് ഒക്കെ അവിടെ സാധാരണം ആണത്ര . ദിയക്കും ബാലുവിനും എല്ലാം കൌതകം ആയി തോന്നി .മെര്ലിന് നീനയും അത്യാവശ്യം അടിപൊളി ജീവതം ഇഷ്ടപെടുന്നവര്‍ ആണെന്ന് ദിയക്ക് തോന്നി
എങ്കിലും തങ്ങളുടെ പ്രണയം രഹസ്യം ആയി തന്നെ ആയ നുണ സൂഷിച്ചു .പക്ഷെ ദിയക്ക് തന്റെ റൂം മേയ്റ്റ്സിനോട് കാര്യങ്ങള്‍ പറയേണ്ടി വന്നു ..” മെര്ലിന് അത്യാവശം ഒഴപ്പി ആയിരുന്നു. കുറച്ചു അടിച്ചു പൊളിച്ചു ജീവിക്കണം അത് ആണ് അവളുടെ സ്റ്റൈല്‍ . നീനയും ആദ്യം കരുതിയ പോലെ അത്ര പാവം ഒന്നും അല്ല . രണ്ടു ആള്‍ക്കും +2 വിനു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. നല്ല ചെക്കന് മാരെ കണ്ടാല്‍ വായി നോട്ടത്തിനും പുറകില്‍ അല്ല .