“ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ.രണ്ടാ വര്‍ഷത്തിലെ മിക്ക കൊള്ളാവുന്ന പെണ്ണുങ്ങളും എല്ലാം അയാള്‍ ഉപയോഗിചിട്ട് ഉണ്ട് “
നീന ആയിരുന്നു അവിടെ റൂമില്‍ ന്യൂസ് കൊണ്ട് വന്നത്
.”അതിനെന്താ കുറച്ചു experienced ആയുള്ള ചെക്കന്‍ മാര്‍ ആണ് മെച്ചം എല്ലേടി ദിയാ “ മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു .
“ഒന്ന് നിര്‍ത്തുന്നുണ്ടോ “ ദിയ കലി പൂണ്ട് എഴുനേറ്റു .
ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു . “അയാള്‍ എന്റെ കാമുകന്‍ ഒന്നും അല്ലാ ..ബാലു ആണ് എന്‍റെ ലൈന്‍ .”
നീന യും മെര്‍ലിനും മൂക്കത്തു വിരല്‍ വച്ച് ഇരുന്നു ,.”നമ്മുടെ ക്ലാസ്സിലെ നിന്റെ അനിയന്‍ ബാലു ആണോ നിന്റെ ലൈന്‍ “
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മെര്‍ലിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..” നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം . നിന്‍റെ ബാലുവിനേക്കാള്‍ എന്ത് കൊണ്ട് ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെ ആണ് ..ഞാന്‍ ആണേല്‍ ഇപ്പോളെ പുള്ളിടെ കൂടെ കൂടിയെനേം .ഒന്നുവില്ലേലും കോളജില്‍ ഒരു പൂവാലനും ശല്ല്യത്തിനു വരില്ല .കാശിനു കാശ് മസിലിനു മസ്സില്‍ ..“
ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു .
“ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ “ ദിയ പറഞ്ഞു .
“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ..ഹോസ്റിലില്‍ ഞങ്ങള്‍ക്ക് ഉള്ള വില കളയണ്ടാ ..”
. ഇടക്ക് ഒക്കെ വിക്രം കാണുമ്പോള്‍ ആര്‍ത്തി പിടിച്ച നോട്ടവും ആയി എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി വരും . ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു ഒഴിവാകും .അയ്യാളുടെ കൂടെ വാല് പോലെ രാകേഷും കാണും . രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നു .