“ഇതാ നിന്റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ .”
“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം “
“അങ്ങനെ ചോതീര് ..ഒന്നുമതായി നീ ക്യാരക്ടര്‍ കുറെ കൂടി ഉള്‍കൊള്ളണം”
“എന്ന് വച്ചാല്‍ “
“എന്ന് വച്ചാല്‍ നീ മനസ്സ് കൊണ്ട് വിക്രം ചേട്ടന്റെ കാമുകി ആണെന്ന് കരുതണം .അതിനു നീ അയാളുടെ പോസിടിവ് ആദ്യം നോകണം .”
“അതിനു അയാള്‍ക്ക് എന്താ ഇതിനു മാത്രം പോസിടിവ് ?”
മെര്ലിന് ചിര്ച്ചു .”ഡീ മണ്ടി ഒരു ഗുണവും ഇല്ലാതെ ആണോ വിക്രം ചേട്ടന് ഈ കോളജില്‍ ഇത്രയും ആരാധികമാര്‍ ഉണ്ടായത് .പെണുങ്ങള്‍ എല്ലാം അങ്ങ് ചെന്ന് വീണത് .
നീ ഒന്ന് ആലോചിച്ചേ ..അയാള്‍ നിന്റെ ബാലുവിനെ പോലെ ആണോ എന്ന് .
അയാള്‍ കൂടെ ഉള്ളപ്പോള്‍ എവിടെ ഏതെങ്കിലും ചെക്കന് മാര്‍ നിന്നെ കമന്റ് അടിക്കാനോ ഒന്ന് നോക്കാന്‍ എലും ധൈര്യ പെടുകോ .എന്ത് ഒരു പൌരുക്ഷം ആണ് .പിന്നെ അയാളുടെ ശരീരം കറുപ്പ് ആണേലും എന്ത് അഴകാണ് ,ആവിശ്യത്തിന് ഉയരം .നല്ല കട്ട ബോഡി .
.പോരാഞ്ഞിട്ട് നിനക്ക് എന്ത് ആഗ്രഹിച്ചാലും വാങ്ങി തരാനുള്ള പോലെ കൈ നിറയെ കാശ്,ശരിക്ക് അയാളുടെ ഒക്കെ കാമുകി ആകണേലും ഒരു ഭാഗ്യം വേണ്ടേ“
ദിയയുടെ മനസ്സു ഒരു നിമിക്ഷം ഒന്ന് ഇളകി .പക്ഷെ അവള് പുറത്തു കാട്ടാതെ ചോദിച്ചു .
“എങ്കില്‍ പിന്നെ നീ അങ്ങ് പ്രേമിച്ച്ചൂടെ “
“ ഞാന്‍ ഇപ്പോളെ ready ആണ് .പക്ഷെ ഞാന്‍ നിന്റെ അത്ര സുന്ദരി അല്ലാതെ പോയല്ലോ“
“ഒന്ന് പോടീ ..നീ ബാക്കി പറ ..“