“വെറുതെ “
“മത്സരിച്ചോ ..ഇത്തവണ നീ ആയിരിക്കും മിസ്സ് യൂണിവേഴ്സിറ്റി “
“വെറുതെ ഒന്ന് പോകുനുണ്ടോ “
“ശരി ബെറ്റ് വക്കുന്നോ..
“ശരി ബെറ്റ് “
“പക്ഷെ വെറുതെ പോയ്യി മത്സരിക്കാന്‍ അല്ല കുറച്ചു ഒക്കെ ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം “
“ശരി ബോസ്സ് ..പക്ഷെ അല്ല എന്ത് ആണ് ബെറ്റ് ജയിക്കുമ്പോള്‍ എനിക്കുള്ള സമ്മാനം “
“എന്റെ ഇത് പോലെത്തെ ഒരു വണ്ടി ഞാന്‍ നിനക്ക് മേടിച്ചു തരും “
“അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു
“അല്ല എനിക്കോ ?” അയാള്‍ ചോദിച്ചു
“അതീപ്പം ജയിക്കെല്ലെന്നു ഉറപ്പു അല്ലെ ..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യം ഇല്ല “
“അങ്ങനെ അല്ലല്ലോ പിന്നെ വാക്ക് മാറല്ലേ “
“വാക്ക് ഒന്നും മാറില്ലാ..ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍മതി ..ഇവള് സാക്ഷി “
ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു .
ബോക്സിംഗ് കാണാന്‍ ദിയയും പോയ്യിരുന്നു .മെര്‍ലിനും നീനയും രാകേഷും എല്ലാം ഉണ്ടായിരുന്നു .
വിക്രം അനായാസം ആണ് എതിരാളികളെ വീഴതുന്നത് .അയാളുടെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു .
മത്സര വിജയ ശേക്ഷം അവള്‍ക്ക് അയാള്‍ ഫ്ലയിംഗ് കിസ്സ് കൈകള്‍ കൊണ്ട് ആഗ്യം കാട്ടി .ദിയ ചിരിച്ചു .
കോളജ് ബസ്സില്‍ തിരിച്ചു പോകാന്‍ നേരം അയാളെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴവന്‍ .
എല്ലാം കേട്ട് നീന പറഞ്ഞു . “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭനിയം തന്നെ അല്ലേ “
“ഒന്ന് പോടീ “ ദിയ കളിയായി ഓടിച്ചു എങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു .