ഒരിക്കലും കിട്ടില്ലെന്ന് കരുതിയ വലിയ വലിയ ക്ലയന്റ് – നെയൊക്കെ മാഡം തന്റെ വരുത്തിയിലാക്കിയത് കൊണ്ട് തന്നെ ജീന മാടത്തിന്റെ വാക്കാണ് ഇവിടെ അവസാന വാക്ക്. കൃത്യനിഷ്ഠയിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാത്ത മാടത്തിന്റെ അസിസ്റ്റന്റ് ആവുക എന്നുള്ളത് തന്നെ മുള്ളിൻ മേൽ നിൽക്കുന്നത് പോലെയാണ്. അത് കൊണ്ട് തന്നെയാണ് വാരാന്ത്യത്തിലുള്ള ഈ അധിക ജോലി. കഴിഞ്ഞ ആഴ്ചയിലെ റിപ്പോർട്ടുകൾ വരുന്ന ആഴ്ചയിലെ പരിപാടിക്രമങ്ങൾ മീറ്റിംഗുകൾ ഇതൊക്കെ ഷെഡ്യൂൾ ചെയ്യാനുണ്ടാവും.ഓരോന്ന് ആലോചിച്ചു സമയം അതിക്രമിച്ചിരിക്കുന്നു ഒരുവിധം തരക്കേടില്ലാത്ത രീതിയിൽ എല്ലാം തയ്യാറാക്കി ഓഫിസിൽ നിന്നിറങ്ങുമ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു.നല്ല വിശപ്പ് ഉണ്ടെങ്കിലും ഒരു കാലി ചായ പോലും കുടിക്കാനുള്ള സമയമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ഇപ്പോൾ വരും . മുടിഞ്ഞ തിരക്കായിരിക്കും എങ്കിലും സഹിക്കാതെ നിർവാഹമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ആയത് കൊണ്ട് കൂടുതലും പരിചയക്കാർ തന്നെയാവും. അപ്പോഴാണ് കൂടെപടിച്ച അനന്ദുവിന്റെ അമ്മാവനെ കണ്ടത്. ആക്സിഡനതായി കിടപ്പുലായിരുന്ന അവനെ വെല്ലൂരിലേക്ക് മാറ്റിയിരുന്നു. “അനന്ദുവിന് ഇപ്പൊ എങ്ങനുണ്ട് അമ്മാവാ..?”