” ചേട്ടാ … മുത്തോലി എത്തി ” കണ്ണ് തുറന്നപ്പോള്‍ അടുത്തിരിക്കുന്ന പയ്യന്‍ ചിരിച്ചു … ഈ ഭാഗത്തേക്ക് അധികം വന്നിട്ടില്ലാത്തതിനാല്‍ കുശലം ചോദിക്കുന്നതിനിടെ ആ പയ്യനോട് ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് പറഞ്ഞിരുന്നു
” ബസ്സ്റ്റാന്‍ഡില്‍ ചെന്നാല്‍ ഇരുന്നു പോരാം … അല്ലെങ്കില്‍ ഇവിടെയിറങ്ങിയാല്‍ മതി “
നേരത്തെ അവരെ കണ്ടാല്‍ അത്രയും നേരത്തെ പോരാമല്ലോ .. മുത്തോലി തന്നെയിറങ്ങി …. അടുത്തുള്ള ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയും ചായയും കുടിച്ചു … ഒത്തിരി നാള് കൂടിയാണ് നാടന്‍ പലഹാരം കഴിക്കുന്നത് … രാവിലെ കാപ്പി പോലും കുടിക്കതെയാണ് ഇറങ്ങിയത് ..നല്ല വിശപ്പുമുണ്ട് … നാട്ടില്‍ വന്നാല്‍ , (നാട്ടിലെന്നല്ല എവിടെയായാലും അധികം പുറത്തൂന്നു ഭക്ഷണം കഴിക്കാറില്ല .. ) വീട്ടില്‍ നിന്ന് മാത്രമേ എന്തെങ്കിലും കഴിക്കാറുള്ളൂ …
ചായ കുടിച്ചു തീരും മുന്‍പേ .. ————–ട്ടെക്കുള്ള ബസ് വന്നു … ചാടി കയറി … ടിക്കറ്റ് എടുത്തപ്പോഴേ കണ്ടക്ടറോട് ഇറങ്ങാനുള്ള സ്ഥലം പോയന്‍റ് സഹിതം പറഞ്ഞു … അല്‍പദൂരം ഓടിയപ്പോഴേ ജാതിയും തെങ്ങും ഒക്കെ കഴിഞ്ഞ് ബസ് റബര്‍ തോട്ടത്തിനകത്തെക്ക് പ്രവേശിച്ചു … വീടുകള്‍ ഉണ്ടെങ്കിലും കൂടുതലും റബര്‍ തോട്ടങ്ങള്‍
” മോനെ … അടുത്ത ജങ്ക്ഷനില്‍ ഇറങ്ങിക്കോ .. “
ജങ്ക്ഷനില്‍ ഇറങ്ങിയപ്പോള്‍ ആകെയൊരു ചെറിയ പെട്ടിക്കട മാത്രം … ഇത്രേം ആള്‍താമസം ഇല്ലാത്ത സ്ഥലത്താണോ അമ്മാമയുടെ വീട് ..
” ചേട്ടാ … ഈ ഇപ്പച്ചന്‍ … പ്ലാന്റര്‍ … അമേരിക്കേല്‍ ഒക്കെ ഉണ്ടായിരുന്ന ….’