സന്തോഷ് ഭായിയോടൊപ്പം ഒരു പോലീസ് കാരൻ ഇറങ്ങി വന്നു.
ഞങ്ങൾ നേരെ അശോകന്റെ വീട്ടിലേക്ക്….
അരമുക്കാൽ മണിക്കൂർ തപ്പിയിട്ടും ആ വീടായ വീടുമുഴുവനും അരിച്ചു പെറുക്കിയിട്ടും ആധാരം കിട്ടിയില്ല.
“ശ്രീയേട്ടാ..അവസാനമായി ഞാൻ ശ്രീയേട്ടനൊപ്പം വരുന്നതിന്റെ അന്ന് വരെ ആധാരം ഇവിടെയുണ്ടായിരുന്നു.
പിന്നെ…..
“ഇനി അവൻ കാശിനു ആവശ്യം വന്നപ്പോൾ അതെങ്ങാനും കൊണ്ട് വച്ചോ…ഞാൻ തിരക്കി…
“അതിനു അത് അമ്മയുടെ പേരിലും കൂടി ഉള്ളതല്ലേ…അന്നേരം എങ്ങനെയാ..അമ്മയറിയാതെ…
“അതും ശരിയാണല്ലോ…സന്തോഷ് ഭായി ആധാരം കാണാനില്ല….ഞാൻ പറഞ്ഞു….
“കാണാനില്ലെന്നോ
“ആഹ്..അതെ….
“കരമടച്ച രസീത് ഇരിപ്പുണ്ടോ….
“അത് കാണണം സന്തോഷേട്ടാ…
“അത് ഇങ്ങെടുത്തോ….
“സന്തോഷിന്റെ കയ്യിൽ കരമടച്ച രസീത് കൊണ്ട് കൊടുത്തു.നമുക്കാദ്യം അത്യാവശ്യമായി ഒരു ആധാരമെഴുത്തുകാരനെ കാണണം.അതിനുമുമ്പ് അവൻ അത് പണയപ്പെടുത്തിയതായിട്ടോ വല്ലതും അറിയാമോ….