“ഞാന്‍ ഓര്‍ക്കുവാരുന്നു ഈ ചോദ്യം ചോദിക്കാന്‍ ടീച്ചര്‍ മാഡം എന്താ ഇത്ര താമസിച്ചേന്ന്. പറയാം ശ്രീദേവി മാഡം. സാര്‍ കുളിക്കത്തില്ല. നനയ്ക്കത്തില്ല. വെള്ളമടി എന്ന് വെച്ചാല്‍ പൊരിഞ്ഞ വെള്ളമടി. ഇപ്പോഴും കയ്യില്‍ സിഗരെറ്റും കാണും. പക്ഷെ മാഡം സാറിന്‍റെ മുഖം ശ്രദ്ധിച്ചോ? എന്തൊരു സൌന്ദര്യവാ? യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് അല്ല എന്ന് ആരേലും പറയുവോ? എനിക്ക് മെമ്മറീസിലെ മദ്യപാനിയായ പ്രിഥ്വിരാജിനെയാ സാറിനേ എപ്പക്കണ്ടാലും ഓര്‍മ്മ വരിക….”
“ഞാനെന്നതാ ചോദിച്ചേ? നീയെന്നതാ ഈ പറയുന്നെ?”
“കൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ് പോയിന്‍റ്റ്. ആ സാറിനെ നന്നാക്കാന്‍ സാധിച്ചാല്‍? ആ സാറിനെ മാനസാന്തരപ്പെടുത്താന്‍ സാധിച്ചാല്‍? എന്തായിരിക്കും അതിന്‍റെ ഫലം?”
“മാനസാന്തരപ്പെട്ടാല്‍ അയാള്‍ മദ്യപിക്കില്ല. സിഗരെറ്റ് വലിക്കില്ല.”
“എന്തായിരിക്കും അതിന്‍റെ ഫലം?”
“അതല്ലേ ഞാന്‍ പറഞ്ഞേ?” ശ്രീദേവി ഈര്‍ഷ്യയോടെ പറഞ്ഞു.
“എന്തായിരിക്കും അതിന്‍റെ ഫലം?” ഷാരോണ്‍ പിന്നെയും ശ്രീദേവിയെ ടീസ് ചെയ്യുന്നതുപോലെ ചോദിച്ചു. “എന്‍റെ ശ്രീദേവി മാഡം വിനയചന്ദ്രന്‍ സാര്‍ വെള്ളമടിയും കഞ്ചാവടിയും നിര്‍ത്തിയാല്‍ എന്തായിരിക്കും ഫലം?”
“ഈശ്വരാ കഞ്ചാവോ?” ശ്രീദേവി തലയില്‍ കൈവെച്ചു.
“അത് വിട്. എന്തായിരിക്കും ഫലം?”
“കുന്തം!” ശ്രീദേവി ഒച്ചയിട്ടു.
“കുന്തമല്ല, വാള്‍. എനിക്കൊരു വാള്‍ കിട്ടും എന്‍റെ ഉറയിലിടാന്‍.”
ശ്രീദേവിയ്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. മനസ്സിലായപ്പോള്‍ അവള്‍ ഷാരോണിന്‍റെ ചുമലില്‍ അടിച്ചു. “എന്തൊരു വൃത്തികേടാ നീയീപ്പറയുന്നെ എന്‍റെ ഷാരോണേ? എടീ നീ എങ്ങനെ, എവിടുന്ന്‍, എപ്പം പഠിച്ചു ഈ വൃത്തികെട്ട കാര്യങ്ങള്‍?”