‘ ഇത്ര പെട്ടന്ന് .ഇത്രയും പേജസ് ..എഴുത്തും നല്ലത് … എനിക്ക് വിശ്വസിക്കാനാവുന്നില്ല … ഗ്രേറ്റ് … ബാസ്… എനിക്കിഷ്ടപ്പെട്ടു “
” താങ്ക്സ് അനു…കിടക്കാറായില്ലേ?’
” ഹ്മം .. പണിയുണ്ടായിരുന്നു … എവിടാ ?..ഈ സമയത്ത് …ഉറങ്ങിയില്ലാരുന്നോ?’
” ഇല്ല …ഞാന്‍ ഇവിടെ കോവിലില്‍ ഉത്സവമാ …ഉറക്കം വരാത്തത് കൊണ്ട് ഇങ്ങോട്ട് നടന്നതാ “
” ഹ്മ്മം … ബാക്കിയെന്നാ …’
” ഇനി അല്പം കഴിഞ്ഞേയുള്ളൂ …. “
” ഹ്മം .മെല്ലെ മതി … ‘ അനു പിന്നെയും ഓഫ് ലൈനായി …അത്രയെങ്കിലും പറഞ്ഞല്ലോ …
” സാര്‍ …പോലാമാ … ‘ കാളിയാണ്
” പോലാം കാളി ..നീയെങ്കെയിറുക്ക്”
” സാര്‍ തിരുമ്പി പാര് ..ഇങ്കെ ..ഇങ്കെ ..” തിരിഞ്ഞു നോക്കിയപ്പോള്‍ കാളിയെ കണ്ടു
താമസിക്കുന്ന സ്ഥലത്തിന് അപ്പുറത്തുള്ള ഓവര്‍ബ്രിഡ്ജിന്റെ അടിയില്‍ വണ്ടിയൊതുക്കി കാളി സീറ്റില്‍ തിരിഞ്ഞിടുന്നു .. എന്നിട്ട് മാറ്റിന്റെ അടിയില്‍ നിന്നൊരു ക്വാര്‍ട്ടര്‍ കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക് രണ്ടായി ഊറ്റി
‘ സോഡയില്ല സാര്‍ … ” എന്‍റെ കയ്യില്‍ നിന്ന് വെള്ളകുപ്പി വാങ്ങിയൂറ്റി കൊണ്ട് കാളി ചിയേര്‍സ് പറഞ്ഞു … അല്‍പം കൂടി സമയം സംസാരിച്ചു ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയായിരുന്നു …
പിറ്റേന്ന് കമ്പനിയില്‍ പിടിപ്പത് പണിയുണ്ടായിരുന്നു … പുതിയ ചില വര്‍ക്കുകളുടെ കണക്കുകളും മറ്റും ചെയ്തു തീര്‍ത്തു , ഇറങ്ങിയപ്പോള്‍ എട്ടര ആയി .. ഏഴര കഴിഞ്ഞിതെ വരെ പോയിട്ടില്ല ..
ഇന്നലെ അധികം ഉറങ്ങാത്തത് കൊണ്ടാവും നല്ലക്ഷീണം ഉണ്ട് … ചെറിയ തലവേദനയും … ചെന്നതെ മേല് കഴുകി ,….