” നീ എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം ഒരു കേസ്ന്റ ആവിശ്യത്തിന് ഒന്ന് ഖത്തർ വരെ വരണം.
” ഖത്തറിലേ ഒരു വലിയ ഷേക്ക് ന്റ വീട്ടിൽ വീട്ടു ജോലിക്ക് നിന്ന ഒരു സ്ത്രീയേ മൃഗീയമായി മാനഭംഗപെടുത്തി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടത്തി. ” ഖത്തർ പോലീസ്നു ഇവരെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ആ കേസ് കണ്ടത്താൻ ഷേക്ക് നല്ലണം സമ്മർദം ചെലുത്തിയപ്പോൾ ഞാൻ എന്റെ സീനിയർ ഓഫീസറോട് നിന്റെ കാര്യം പറഞ്ഞത്. പിന്നേ ഒരു ഇന്ട്രെസ്റ്റ് ആയ വിഷയം അവളെ കൊലപ്പെടുത്തിയ ആാാ മുറിയിൽ നൈറ്റ് പല അശിരീരിയോക്കെ കേൾക്കുന്നുണ്ട്. അതിന് ശേഷം അവിടെ നിന്ന ജോലിക്കാർ ഒക്കെ അവളെ രാത്രി മുറിയിൽ കണ്ടെന്നും പറയുന്നു. അത് കൊണ്ട് തന്നെ ആ ഷേക്കിന്റ വീട്ടിൽ ഇപ്പം ജോലിക്ക് ആരും നിൽക്കുന്നില്ല. ഞാൻ മെയിൽ വായിച്ചു കഴിഞ്ഞ ഉടനെ ആ കേസ് ഏറ്റടുക്കാൻ തീരുമാനിച്ചു. ആാാ പെൺകുട്ടിയുടെ ആത്മവിനെ പലരും കണ്ടു എന്ന് പറഞ്ഞത് കൊണ്ട് പ്രത്ത്യേക താല്പര്യം.
പിന്നെ ഒരു കാരണം കൂടി ഉണ്ട്. അത് പറയാൻ.
“ഘടികാരം കുറച്ചു വർഷങ്ങൾ പിന്നോട്ട് നീങ്ങാം…
12 വർഷം പിന്നോട്ട് ചലിക്കാം.
ഇപ്പോൾ എനിക്ക് 17 വയസ്സ്, മിഥുൻ 18 വയസ്സും. +2 വിനു
പഠിക്കുന്ന സമയം. ഞങ്ങൾ 2 ആളും പഠനത്തിൽ സമര്ഥരായിരുന്നു.
അതിനു പുറമെ തോന്യാസത്തിലും. ക്ലാസ്സിൽ ഒരു പിരീഡ് ഒഴിച്ചു ബാക്കി ഏല്ലാ പിരീഡും ബാക്ക് ബഞ്ചായിരുന്നു ഞങ്ങളുടെ സ്ഥലം. മുൻബെഞ്ചിൽ ഇരിക്കുന്ന ആാാ പിരീഡ് ഞങ്ങളുടെ വാണ റാണി ലക്ഷ്മി ടീച്ചറുടെതായിരുന്നു.