അങ്ങനെ അടിച്ചു പൊളിച്ചു +2, മുന്നോട്ട് പോകുമ്പോൾ ആയിരുന്നു നാട്ടിൽ ആ വാർത്ത കത്തി പടർന്നത്.
“നാട്ടിലുള്ള കുട്ടിചാത്തൻ ക്ഷീത്രത്തിനുചേർന്നുള്ള ഒരു വലിയ ക്കാവ്” ആാാ കാവിൽ രാത്രി 2 മണി കഴിഞ്ഞാൽ ഒരു വെള്ള സാരിഉടുത്തു ഒരു യക്ഷി യെ കണ്ടതായി പലരും പറഞ്ഞുപരുത്തി ” പിന്നെ രാത്രി 6 മണിക്ക് വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ പിന്നെ ആ വഴിക്ക് ആരും വരാത്ത അവസ്ഥയായി.
ഇത് കേട്ടു ഞാൻ മിഥുനിനോട് കാര്യം ചോദിച്ചു അപ്പോഴാണ് എനിക്ക് മനസിലായത് അവൻ നല്ല ഒരു നിരീശ്വരവാദി ആണന്നു. അവൻ ക്ഷീത്രത്തിൽ പോന്നത് പോന്നത് വെറും വായ് നോക്കാൻ മാത്രം ആണന്നു.
“അവൻ പറഞ്ഞത് അതൊക്കെ വെറുതെ ആൾക്കാർ ഉണ്ടാക്കി പരത്തുന്നതാണ്.”അങ്ങനെ 2 ദിവസം കഴിഞ്ഞു. ഞങ്ങൾ സ്കൂൾ വിട്ട് എന്റെ നിർബന്ധ പ്രകാരം ആ കാവിനടുത്തേക്ക് പോകാൻ നടന്നു
അങ്ങനെ ക്ഷേത്രത്തിൽ എത്തി. അവൻ നേരെ ഉള്ളിൽ കയറി ഒന്ന് പ്രാത്ഥിച്ചു.
“അത് കണ്ടു ഞാൻ ചോദിച്ചു ”
ഞാൻ : ഡാ നീ അല്ലെ പറഞ്ഞത് ഞാൻ നിരീശ്വരവാദി ആണന്നു.
അവൻ : ആ പൂജാരി അച്ഛന്റെ ഫ്രണ്ട് ആണ് .ഒരിക്കൽ അയാൾ വായ്നോക്കുന്നു എന്ന് അച്ഛന്റെ അടുത്ത പറഞ്ഞിരുന്നു. പിന്നേം പാര വെക്കാതിരിക്കാൻ വേണ്ടിയാ പ്രാർത്ഥിച്ചത്.
ഞാൻ : എന്നിട്ട് എന്ത് പ്രാർത്ഥിച്ചു.. ?
അവൻ : പൂജാരി ഇവിടുന്നു സ്ഥലം വിടണേ എന്ന്.. !
ഞാൻ : അആഹ് ബെസ്റ്റ്.. !