പിന്നെ കുറെ പേര് ഞാൻ കണ്ടു, ഞാൻ കണ്ടു എന്നൊക്കെ തള്ളി തുടങ്ങിയതും. ഇടക്ക് പരീദ് ഹാജി പറഞ്ഞു.
“ഞാൻ ഇന്നലെ മില്ലും പൂട്ടി ടൗണിൽ കുറച്ചു തടികളുടെ കച്ചോടം ഉറപ്പിക്കാൻ പോയി രാത്രി 1 മണി കഴിഞ്ഞു ആ കാവിന്റ അടുത്ത് കൂടി പോകുമ്പോൾ വെള്ള ബ്ലൗസും പാവാടയും ഇട്ട് ആാാ കവിന്റ ഉള്ളിൽ ഉള്ള ആൽമരത്തിന്റ ചുവട്ടിൽ ആ യെക്ഷിയെ കണ്ടു. പിന്നെ പടച്ചോനെ ങ്ങള് കാത്തോളണേ എന്നും പറഞ്ഞു പേടിച്ചു വീട്ടിലേക്ക് പാഞ്ഞു. ”
പരീദ് ഹാജിയാർ നാട്ടിലെ പ്രമാണിയും ധാന ധര്മിഷ്ടനും,സൽസ്വഭാവിയും ആണ്.
അദ്ദേഹം അതു പറഞ്ഞപ്പോൾ ഞങ്ങൾ 2 പേരും ഒന്ന് ഞെട്ടി. പിന്നെ അവിടുന്ന് മെല്ലെ ഇറങ്ങി ഞങ്ങൾ പുഴകടവിലേക്ക് നീങ്ങി അവിടെ നിന്നു കുറേ അതേ പറ്റി ആലോചിച്ചു.
മൗനം തജിച്ചു കൊണ്ട് ഞാൻ ചോദിച്ചു
ഞാൻ : യക്ഷിയോ അങ്ങനെ ഉണ്ടാകുമോ.. ?
അവൻ : ഞാൻ വിശ്വസിക്കുന്നില്ല
ഞാൻ : ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ പരീദ്ക്ക പറഞ്ഞപ്പോൾ ആകെ കുഴങ്ങി .
അവൻ : അതാണ് ഞാനും ആലോചിക്കുന്നത്.
ഞാൻ : നിനക്ക് പേടിയുണ്ടോ.. ?
അവൻ :ഇല്ല. എന്തേ.. ?
ഞാൻ :എന്നാൽ ഇന്ന് രാത്രി 1മണിക്ക് കാവിലേക്ക് നടക്കാൻ നീ ഉണ്ടോ.. ?.
അവൻ : ഞാൻ അത് നിന്റെ അടുത്ത് പറയാൻ ഇരിക്കുകയായിരുന്നു. ബ്ലൗസും പാവാടയും ഇട്ട് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു സുഖം കയറി കൂടി മോനെ
ഞാൻ : ഹഹഹ എന്റെ മനസ്സിൽ ഉള്ളത് തന്നെയാണല്ലോ നിന്റെ മനസിലും.