ഞാൻ : എന്നാൽ ഇന്ന് 12 ആകുംപോയേക്കും ഞാൻ നിന്റെ വീടിന്റ അടുത്ത് എത്തും നീയും ആ ടൈമിൽ പുറത്തു ചാട്.
അവൻ : ഡബിൾ ഓക്കേ.
അങ്ങനെ ഞങ്ങൾ വീടുകളിലേക്ക് തിരിച്ചു.
സമയം നീങ്ങി കൊണ്ടിരുന്നു 8 മണി ആയപ്പോൾ ഞാൻ അവന്റെ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു 12 മണിക്ക് ചാടും എന്ന് ഉറപ്പിച്ചു. അത് കഴിഞ്ഞു ഞാൻ ഭക്ഷണം കഴിച്ചു ബെഡിൽ കിടന്നു ഇടക്ക് എപ്പോ ഒന്ന് മയങ്ങി പോയി. പെട്ടന്ന് ജനൽ പാളികൾ അടഞ്ഞ ശബ്ദം കേട്ടപ്പോൾ ഞെട്ടി ഉണർന്നു ഞാൻ സമയം നോക്കി 11:50 ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പിന്നാം പുറത്തു കൂടേ പുറത്തേക്കു ഇറങ്ങി ശക്‌തമായ കാറ്റുകൾ അടിക്കുകയും മിന്നൽ വെട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അതൊന്നും കാര്യം ആക്കാതെ ഞാൻ അവന്റെ വീട് ലക്ഷ്യമാക്കി നടന്നു 4 മിനിറ്റ് കൊണ്ട് തന്നെ അവിന്റെ വീടിനടുത്തു എത്തിയപ്പോൾ എന്റെ പിറകിൽ നിന്നും ഒരു കാൽപെരുമാറ്റം കേട്ടു.
” ഞാൻ തിരിഞ്ഞു നോക്കി ആരെയും കാണുന്നില്ല. വീണ്ടും മുന്നോട്ട് നടക്കുമ്പോൾ ആ ശബ്ദം വീണ്ടും കേട്ടു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
“ഡാ മൈരേ ഇങ്ങനെ പേടിക്കാതെ ഇത് ഞാൻ ആണ് ”
ഞാൻ :മൈര് ”
അവൻ : വാ പോകാം.
ഞാൻ : ഓക്കേ
“ഞങ്ങൾ കാവിലോട്ടു വെച്ചു പിടിച്ചു 500 മീറ്റർ ദൂരം ഉണ്ട് അവിടെ എത്താൻ”
അവൻ : ഡാ ഞാൻ ഉറങ്ങി പോയിരുന്നു 11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട ഞെട്ടി ഉണർന്നെ.. !”ഇത് കേട്ടു ഞാൻ ഒന്ന് ഞെട്ടി കാരണം ഇതുപോലെ തന്നെയാ ഞാനും ഉണർന്നെ ”
(ഞാൻ അത് അവനോട് പറഞ്ഞില്ല. അവൻ ഇത് കേട്ടു വന്നില്ലങ്കിലോ. )
മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER)
Posted by