മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER)

Posted by

“അങ്ങനെ നടന്നു നടന്നു അവിടെ എത്താൻ 100മീറ്റർ ബാക്കി നിൽക്കെ ശക്തമായ കാറ്റ് വീശി കൊണ്ടിരുന്നു. ഒപ്പം പാല മരത്തിന്റെ ഗന്ധം ചുറ്റും അനുഭവപ്പെട്ടു ”
പിന്നെ ഓരോ അടി മുന്നോട്ട് വെക്കുമ്പോൾ കാറ്റിന്റെ ശക്തിയും പാല ഗന്ധവും വർധിച്ചു കൊണ്ടിരുന്നു.

അവൻ : ഡാ നിനക്ക് പേടിയുണ്ടോ.. ?
(ശെരിക്കും നല്ല പേടി തോന്നി പക്ഷെ ഉള്ളിൽ കാട്ടാതെ )
ഞാൻ : ഇല്ലാ.. !നിനക്കോ.. ?
അവൻ : എനിക്ക് യക്ഷി സാരിയിട്ടിട്ടുവന്നാൽ ഉള്ള പേടിയാ ഉള്ളേ. നമ്മൾ വന്നതിനുള്ള അർത്ഥം ഇല്ലാണ്ടാകും.
(ഞാൻ മനുഷ്യൻ ഇവിടെ തീ തിന്നുമ്പോൾ പൂറാനു സാരി ഇടുമോ എന്നാണ് സംശയം )

” അപ്പോയെക്കും കാവിൽ എത്തിയിരുന്നു. ചുറ്റും കാറ്റിന്റെയും പാല മരത്തിന്റെ ഗന്ധം മാത്രം ഇടക്ക് ഭീതി പെടുത്തുന്ന മിന്നലും ”

കാവിന്റ മുന്നിൽ നിന്ന് അത് വീക്ഷിക്കുന്ന എന്നോട്

അവൻ :വാ ഉള്ളിൽ കയറാം. അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു കാവിന്റെ ഉള്ളിലേക്ക് കാൽ വച്ചതും
“ചുറ്റും നിന്നും വവ്വാലുകൾ പാറി പറക്കുന്നു. കുറുക്കന്മാർ ഊരയിടുന്നു. ”
അതൊന്നും വക വെക്കാതെ അവൻ ഉള്ളിലേക്ക് എന്നെ വലിച്ചു കൂട്ടി പോയി
കുറച്ചു ഉള്ളിൽ എത്തിയപ്പോൾ കാറ്റ് അടിക്കാതെ ആയി കുറക്കന്മാരുടെ ഊര ഇടൽ നിലച്ചു.  ഇപ്പം ചുറ്റും പാല പൂവിന്റ മനംമയക്കുന്ന ഗന്ധം മാത്രം ”

അവൻ  : അവൾ വരില്ലേ.. ?

Leave a Reply

Your email address will not be published. Required fields are marked *