തുടക്കം 6
[ Story BY – [ ne–na ] ] THUDAKKAM PART 6
ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ രേഷ്മ കാർത്തികിനോട് ചോദിച്ചു.
“ഈ ഇടയായി ഇത്തിരി ഭക്തി കൂടുതൽ ആണല്ലോ.. എന്ത് പറ്റി?”
“അശ്വതിടെ കാര്യത്തിൽ നീ സമ്മതം മൂളിട്ടു ആഴ്ച ഒന്നും കഴിഞ്ഞു.. അവളെ പിന്നെ ഇതുവരെ ഒന്ന് കാണാൻ പറ്റിട്ടില്ല.. എങ്ങനെയെങ്കിലും അവളെ ഒന്ന് മുന്നിൽ എത്തിച്ചു താരാണെന്നു പ്രാർഥിക്കുവായിരുന്നു.”
ബൈക്കിൽ അവന്റെ പിന്നിൽ കയറി ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.
“അവൾ മുന്നിൽ എത്തിയാൽ എന്താ നിന്റെ പ്ലാൻ?”
“ഇഷ്ട്ടം ആണെന്നങ്ങു പറയും.. അല്ലാതെന്താ?”
“ആഹാ.. നിനക്ക് അത്രയ്ക്ക് ധൈര്യമൊക്കെ ഉണ്ടോ?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഈ കാര്യത്തിൽ എനിക്ക് ഇത്തിരി ധൈര്യം ഉണ്ടെന്നു കൂട്ടിക്കോ.”
“ഡാ ചെക്കാ.. അവളെന്നു നിനക്ക് സ്പോട്ടിൽ അടി കിട്ടുന്നു വല്ലവരും അറിഞ്ഞാൽ എനിക്കും കൂടിയ നാണക്കേട്.”
“നീ ഓരോന്ന് പറഞ്ഞു എന്റെ ധൈര്യം കൂടി കളയാതെ…നീ ആര്യക്ക് ഉള്ള ഫുഡ് എടുത്തായിരുന്നോ.. അവളുടെ വീട്ടിൽ ഇന്ന് വേലക്കാരി വരില്ലെന്ന് പറഞ്ഞിരുന്നു.”
“അതൊക്കെ ഞാൻ എടുത്തടാ.. അവൾ ഇന്ന് രാവിലെയും വിളിച്ചു എന്നെ ഓര്‍മിപ്പിച്ചായിരുന്നു.”
ആര്യ ഇപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാളായി മാറി കഴിഞ്ഞിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വച്ച് രേഷ്മയെ പോലെ അമിത സ്വാതന്ത്രം ഒന്നും അവൾ കാർത്തികിനോട് എടുത്തിരുന്നില്ല.