ജിബിന്‍ 2 [പാലക്കാടന്‍]
JIBIN 2 AUTHOR : PALAKKADAN
ഞാൻ സത്യം ചെയ്യാൻ എന്റെ കൈ ത്ലയിൽ വച്ചു. ആ നിമിഷംതന്നെ പിന്നിൽനിന്ന് ശങ്കരേട്ടന്റെ ശബ്ദം “മോളേ എന്തുപറ്റി”. ചേച്ചി ഉടനെ അച്ഛാ എന്നു വിളിച്ചുകൊണ്ട് ശങ്കരേട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാൻ നിന്ന് വിറക്കാനും.
എന്തുപറ്റി മോളേ ? നിന്റെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നത്.? ചേച്ചി ഒന്നും പറഞ്ഞില്ല. ശങ്കരേട്ടൻ പിന്നെ തിരിഞ്ഞ് എന്റെ നേർക്കായിരുന്നു. എന്താടാ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് നിങ്ങൾക്ക് രണ്ടുപേർക്കും ഇതെന്തുപറ്റി. ?
“അത് ശങ്കരേട്ടാ ഞങ്ങൾ ട്രെയിനിൽ വരുമ്പോൾ..” എന്നെ മുഴുവൻ പറയാൻ സമ്മതികാതെ ചേച്ചി ഇടയിൽ കയറി തുടർന്നു “അതെ അച്ഛാ എന്നെ ഒരു വൃത്തികെട്ടവൻ ശല്യപ്പെടുത്താൻ വന്നു. ജിബിൻ ഉള്ളതുകൊണ്ട് അധികമൊന്നും ശല്യം ഉണ്ടായില്ല.”
ഇത് കേട്ടതും ശങ്കരേട്ടന്റെ മുഖമാകെ ചുവന്നുതുടുത്തു .ഞാൻ ഇതിനു മുൻപ് ശങ്കരേട്ടനെ ഈയൊരു ഭാവത്തിൽ കണ്ടിട്ടില്ല.
“എവിടെ ആ നായിന്റെ മോൻ, എന്റെ മോളെ ശല്യംചെയ്ത അവനെ ഞാൻ ഇന്ന് കൊല്ലും”
ചേച്ചി ശങ്കരേട്ടന്റെ കൈപിടിച്ച് അരുത് അച്ഛാ എന്ന ഭാവത്തിൽ ഒന്നു നോക്കി. അതോടെ ശങ്കരേട്ടൻ ആളുകൂളായി. പിന്നെ അധികമൊന്നും സംസാരിക്കാതെ ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി.