രാവിലെ ചായ കുടിക്കുമ്പോൾ ശാരദേച്ചി അടുത്തുവന്ന് വന്നു പറഞ്ഞു “മോനെപ്പോലെ ഒരാൺകുഞ്ഞിനെ കിട്ടാൻ ഒരുപാട് മോഹിച്ചതാണ് പിന്നെ രണ്ടു പെൺ കുട്ടികളുമായി സന്തോഷമായി കഴിയുമ്പോൾ ആൺകുട്ടി ഇല്ലാത്തതിന്റെ വേദന ഞങ്ങൾ അറിഞ്ഞിരുന്നില്ല. ശ്രീദേവിക്ക് പ്രായമായപ്പോഴാണ് അവൾക്കൊരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് വീണ്ടും തോന്നിത്തുടങ്ങിയത്”
അതുവരെ ഒരു താൽപര്യമില്ലാതെ ഇതെല്ലാം കേട്ടിരുന്ന എനിക്ക് പെട്ടെന്ന് ക്യൂരിയോസിറ്റി തലക്കുപിടിച്ചു ഇടയിൽ കയറി ചോദിച്ചു. “അതെന്തേ “
“ആണൊരുത്തന് അവൾക്ക് ആങ്ങളയായി ഉണ്ടായിരുന്നെങ്കിൽ അവളെ ശല്യപ്പെടുത്താൻ ആരും മുതിരില്ലായിരുന്നു”
“ഇന്നലെ ഒന്നുമുണ്ടായിട്ടില്ല ഞാൻ ഉണ്ടായിരുന്നല്ലോ ചേച്ചിയുടെ കൂടെ”
“ഇന്നലത്തെ കാര്യം അല്ല മോനേ.. നാട്ടിൽ ഒരുത്തന്റെ ശല്യം സഹിക്കാതെയാണ് കൂടുകെട്ടി ഇങ്ങോട്ട് പോന്നത്. ഇവിടെ ഇതുവരെ ആരുടെയും ശല്യം ഉണ്ടായിരുന്നില്ല, പെണ്ണായി പിറന്നതിന്റെ ശാപം അല്ലാതെ വേറെ എന്താണ്.”