ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. രണ്ടുമൂന്നു ദിവസം ചേച്ചിയെ കാണാതെ മാറി നടന്നു. മൂന്നാം ദിവസം ലക്ഷ്മി വന്ന് കയ്യോടെ പിടിച്ചു.
“ജിബിൻ chettan എന്തിനേ എന്നോട് അകൽച്ച കാണിക്കുന്നത്.”
“അങ്ങനെയൊന്നുമില്ല നിനക്ക് തോന്നുന്നതാവും”
“അല്ല ഞാൻ ശ്രദ്ധിക്കുന്നുണ്ട് ചേട്ടൻ മൂന്നുദിവസമായി എന്നോട് മിണ്ടിയിട്ട്. ചേട്ടൻ ഇപ്പോൾ വിദൃ ചേച്ചി മതിയല്ലോ. ഞായറാഴ്ച എന്നോടൊപ്പം കുളത്തിൽ പോകാം എന്നു പറഞ്ഞിട്ട് ചേട്ടൻ ചേച്ചിയുടെ കൂടെ പാലക്കാട് പോയില്ലേ”
“അത് ഞാൻ പോയത് അല്ലല്ലോ അച്ഛന് വയ്യാത്തതത് കോണ്ട് എന്നെക്കൂടെ വിട്ടതല്ലേ. നമുക്ക് കുളത്തിൽ എപ്പോ വേണമെങ്കിലും പോവാമല്ലൊ”
എന്നാൽ നമുക്ക് പോകാം.
“ഇപ്പോഴൊ.? ഇപ്പോ അവിടെ ആരും ഉണ്ടാകില്ല.”
“അതൊന്നും കുഴപ്പമില്ല . ഏട്ടൻ ഉണ്ടെങ്കിൽ പൊയ്ക്കോളാൻ അമ്മ സമ്മതിച്ചു”
ഓഹോ അപ്പോൾ ഇവളൊക്കെ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നത് “എന്നാൽ ഈ തോർത്തെടുത്ത് വാ നമുക്ക് പോകാം.”. ഇത് കേട്ടതും അവൾ വാണം വിട്ട പോലെ ഓടി .
എന്തായാലും രണ്ടു മൂന്നു ദിവസത്തെ ചടപ്പ് മാറ്റാം. കുറെയായി കുളത്തിലൊക്കെ നീൻതി കുളിച്ചിട്ട്.