“എടാ കുട്ടാ, ഇന്ന് നീ നിന്റെ വീട്ടില്‍ പൊയ്ക്കോ.”
“അമ്മെ കുട്ടനെ ഇപ്പോഴേ പോകണോ” ദേവു പരിഭവത്തോടെ ചോദിച്ചു.
“എടി അവന്റെ അച്ഛന്‍ വന്നതല്ലേ. ഇനി അവനെ കണ്ടില്ലെല്‍ തിരക്കും”
“എന്നാലും കുട്ടന്‍ പോണോ, കുട്ടന്‍ ഉള്ളപ്പോള്‍ എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരാളുണ്ടായിരുന്നു”
“എടി അതിനു അവന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇങ്ങോട്ട് വരില്ലേ.”
അതിനു ശേഷം എന്റെ നേരെ തിരിഞ്ഞു കൊണ്ട് “കുട്ടാ, ഇവളുടെ പേടി മാറുന്ന വരെ നിനക്ക് രാത്രി ഇവിടെ കിടന്നൂടെ. ഞാന്‍ നിന്റെ അമ്മയോട് പറയാം”
“അതിനെന്താ ചിറ്റ, ഇതെനിക്കും ഇഷ്ടം ഉള്ള കാര്യമല്ലേ”
രോഗി ഇച്ചിച്ചതും വൈദ്യം കല്‍പ്പിച്ചതും പാല്‍ എന്നാ പോലെ. ഞാന്‍ എന്റെ ഉള്ളില്‍ സന്തോഷിച്ചു.
“ഓ ഒരു കള്ളനെ പിടിക്കുന്ന പോലിസ് വന്നിരിക്കുന്നു” എന്ന് പറഞ്ഞു കൊണ്ട് ദേവു എന്നെ കളിയാക്കി
“എടി നീ അവനെ കളി ആക്കണ്ടാ, അവന്‍ വന്നതില്‍ പിന്നെ എനിക്കും ഒരു സമാധാനം ഉണ്ട്. അന്നു നീ കള്ളനെ കണ്ടു എന്ന് പറഞ്ഞ ദിവസം മുതല്‍ ഞാന്‍ ശരിക്ക് ഉറങ്ങിയിട്ടില്ല. കുട്ടന്‍ ഇവിടെ ഉള്ളപ്പോള്‍ എനിക്ക് വലിയൊരു ആശ്വാസമാ”
ചിറ്റയെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. സ്വന്തം കാര്യം എത്ര ലളിതമായാ ചിറ്റ അവതരിപ്പിച്ചത്. ഇനിയും ഞാന്‍ ചിറ്റയുടെ ഉറക്കം കെടുത്തും എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞു,.