നിമിഷ അറപ്പോടെ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു
അവനോ ?…
ജോലി നേഴ്സ് ആയത് കൊണ്ട് ഏത് പെണ്ണും തൊടാൻ അറയ്ക്കുന്ന അവനെ ശുശ്രുഷിക്കേണ്ടി വന്നു…
ജീവിതത്തിൽ ഇന്നാദ്യമായി തോന്നിപ്പോയി മുന്നിൽ കിടക്കുന്നത് ശവം ആയിപോവണെ എന്ന് ….,,
ശരിയാണ് ഇവനെ ശുശ്രുഷിക്കുന്നതിലും നല്ലത് ഈ ജോലി നിർത്തുന്നതാണ് നിമിഷ പ്രീതയുടെ അഭിപ്രായത്തോട് യോജിച്ചു…..,
സൂപ്രണ്ട് ഈ നേരം ഡോക്ക്ടർ വിമലിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു….,
പേടിക്കാൻ ഒന്നുമില്ല ബ്ലഡ് കുറെ പോയിട്ടുണ്ട്
നാളെ വൈകുന്നേരത്തിന് മുമ്പ് പോവാൻ പറ്റും സാർ ..,
എന്ത് പേടി ഡോക്ക്ടർ ഇവനൊക്കെ ആ വീണ വീഴ്ചയിൽ തീരുന്നതാ നല്ലത്., സൂപ്രണ്ട് പറഞ്ഞു.
എന്റെ മുന്നിൽ വരുന്നത് എല്ലാം എനിക്ക് രോഗികൾ മാത്രമാണ്
അതിൽ ജയിൽ പുള്ളിയെന്നോ മന്ത്രിയുടെ മകനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരൻ എന്നോ ഇല്ല…
അത്കൊണ്ട് തന്നെ അവരുടെ ആരോഗ്യം തിരികെ കിട്ടുന്നതെ ഞാൻ നോക്കാറുള്ളൂ ,,
സൂപ്രണ്ടിന് അത് അത്ര പിടിച്ചില്ല .. വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് നടന്നു ..
അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു ……..
കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ ..
താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് …
തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു….,
അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ ..
3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,, പരോൾ പോലും ഇല്ലാതെ ,
അൻവർ .. എങ്ങനുണ്ട്
ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് …
അൻവർ മറുപടി പറയാതെ ഡോക്ക്ടറെ ഒന്ന് നോക്കുക മാത്രം ചെയ്തു .
ഡോക്ക്ടർ അൻവറിനെ സൂക്ഷ്‌മമായി ഒന്ന് ശ്രദ്ധിച്ചു ,
മെലിഞ്ഞുണങ്ങിയ ഒരു രൂപം
മുടി പറ്റെ വെട്ടി നിരത്തിയിരിക്കുന്നു .. ചികിത്സയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തല്ല് കൊണ്ട് ചതഞ്ഞ പാടുകൾ കണ്ടിരുന്നു…. 25 വയസ്സ്
ഈ പ്രായത്തിൽ ഇവൻ ചെയ്ത തെറ്റ് എന്താവും..,,
ആ മുഖത്തേക്ക് നോക്കി നിൽക്കും തോറും ഡോക്ക്ടർ വിമലിന് ഒരു അനുകമ്പ തോന്നി അൻവറിനോട് ..
പിന്നിലുള്ള നഴ്സിനോട് ബിപി ചെക്ക് ചെയ്യാൻ പറഞ്ഞു ഡോക്ക്ടർ .
നഴ്സിന്റെ മുഖഭാവവും തൊടാൻ അറയ്ക്കുന്നതും കണ്ട ഡോക്ക്‌ടർ
നഴ്‌സിനെ മാറ്റി നിർത്തി ബിപി ചെക്ക് ചെയ്‌തു…,,
അൻവർ കണ്ണടച്ചു കിടക്കുക ആയിരുന്നു .
റൗൺസിങ് കഴിഞ്ഞു റൂമിൽ കയറി
തന്റെ കസേരയിൽ വന്നിരിക്കുമ്പോൾ ഡോക്ക്ടർ സിസ്റ്ററോട് പറഞ്ഞു…
അൻവർ നമ്മുടെ പേശ്യന്റ് ആണ് , അത്കൊണ്ട് തന്നെ നമ്മുടെ ജോലി ചെയ്യാൻ നമ്മൾ അറയ്ക്കാനോ വെറുക്കാനോ നിൽക്കരുത് ..
ഡോക്ക്ടർ ഒരു ജയിൽ പുള്ളിയെ അസുഖം വന്നാൽ പരിചരിക്കാം പക്ഷെ ഇവനെ…
സിസ്റ്റർ ദേഷ്യം പ്രകടിപ്പിക്കാൻ ആവാതെ നിന്നു ,,
മ്മ്മ്… എന്താ ഒരു പക്ഷെ ,
ഡോക്ക്ടർക്ക് അവനെ അറിയാത്തത് കൊണ്ടാണ്
അറിഞ്ഞിരുന്നെങ്കിൽ ഡോക്ക്ടർ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ലായിരുന്നു ..