അളിയാ എനിക്കൊരു ഹെല്പ് വേണം നിന്റെ , ഷബീർ പറഞ്ഞു
എന്തിനാ ഡാ നമുക്കിടയിൽ ഫോർമാലിറ്റി.., നീ കാര്യം പറഞ്ഞോ ഞാൻ അത് ചെയ്തിരിക്കും , ആത്മ വിശ്വാസത്തോടെ ഞാൻ പറഞ്ഞു ,
ഡാ.. എന്റെ മനസ്സിൽ ഒരു മൊഞ്ചത്തി കൂടിട്ട് മാസങ്ങളായി നീ ഒന്ന് എനിക്ക് വേണ്ടി അവളോട് സംസാരിക്കാമോ ?…
ഡാ കള്ളകാമുക ഞാനറിയാതെ നിനക്കൊരു പ്രേമമോ ,,, അവന്റെ തോളിൽ കൂടി കൈ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു .
ആരാ അളിയാ പെണ്ണ്
നമ്മുക്ക് ശേരിയാക്കാം ,, ഞാനവന് ധൈര്യം കൊടുത്തു ,,
ഒൻമ്പതാം ക്ലാസ്സിലെ ആ പൊട്ടിത്തെറിച്ച റിനീഷ ഇല്ലെ അവളാണ് ,
എന്റെ മനസ്സ് കീഴടക്കിയ ഒരെ ഒരു പെണ്ണ്.
ഷബീർ അത് പറഞ്ഞപ്പോൾ പൊട്ടിതെറിച്ചത് എന്റെ ഹൃദയം ആയിരുന്നു ,,
അപ്പോഴേക്കും ക്ലാസ് ബെൽ മുഴങ്ങി ,
ഹെലോ… എന്താ ഇവിടെ എന്നുള്ള ചോദ്യം ,
അന്തം വിട്ടിരുന്ന എന്നെ ഞെട്ടിച്ചു ,,
നോക്കുമ്പോ മിസ്സാണ് മുന്നിൽ .
ചുറ്റും നോക്കിയപ്പോ അഞ്ചാം ക്ലാസ് കുട്ടികൾ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുക ആയിരുന്നു….
ഷെബി എപ്പോഴ എന്റെടുത്ത് നിന്ന് എഴുന്നേറ്റ് പോയത് …’
ഒന്നും അറിഞ്ഞില്ല
ബെല്ലടിക്കുന്ന ശബ്ദം എന്റെ ഹാർട്ട്ബീറ്റ് ആണെന്ന കരുതിയെ ….!
മിസ്സ് പരിഹാസ രൂപത്തിൽ എന്നോട് ചോദിച്ചു ..
എന്താ അൻവർ പ്ലസ് വണ്ണിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് തോറ്റ് പോയോ ,,
അത് കേട്ട് ആ പീക്കിരി കുട്ടികൾ ചിരിച്ചു .
മിസ്സിന്റെ ഒരു ഓഞ്ഞകോമഡി എന്ന് മനസ്സിലോർത്ത് ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു….
ഷെബി എന്റെ ആത്മാർത്ഥകൂട്ടുകാരിൽ ഒരാൾ ആണ് …
അവന്റെ മനസ്സ് ഞാൻ അറിഞ്ഞ നിലയ്ക്ക് അവനോട് പറയാൻ വയ്യ ,,
കഴിഞ്ഞ 2 വർഷമായി നിശബ്ദമായി ഞാൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണാണ് റിനീഷ എന്ന് …
എത്രയോ വട്ടം അവളോട് ഇഷ്ട്ടം പറയാൻ പോയതാ ..
അവസാനം പട്ടി ചന്തക്ക് പോയ പോലെ തിരിച്ചു വരും…
അവളൊരു പ്രത്യേക ക്യാരക്റ്റർ ആണ് ,
ഇഷ്ടമല്ലന്ന് മുഖത്തു നോക്കി പറയുന്നത് മാത്രമല്ല .,, ഫ്രണ്ട്സിന്റെ മുന്നിലിട്ട് തൊലി ഉരിക്കും…,
അങ്ങനെ ഒരുത്തന് എട്ടിന്റെ പണി കിട്ടിയതാ ,,
അവളോട് ഇഷ്ട്ടം പറയാൻ പോയിട്ട്…..
ക്ലാസ്സിലേക്ക് കയറുന്നതിന് പകരം ഞാൻ പോയത് , ഗ്രൗണ്ടിലെ മരച്ചുവട്ടിലാണ്
പ്ലാനും പ്ലാനിംങ്ങും ഒറ്റയ്ക്കിരുന്ന് കണക്ക് കൂട്ടി ..
അങ്ങനെ ഒരു തീരുമാനം എടുത്തു ഞാൻ …
ഷെബിന്റെ ഇഷ്ടവും എന്റെ ഇഷ്ട്ടവും റിനിയെ അറിയിക്കുക,,
എന്നിട്ട് അവള് തീരുമാനിക്കട്ടെ ഞങ്ങളിൽ ആരെ വേണമെന്ന് ,
പടച്ചോനെ എന്നെ മതിന്ന് അവള് പറയണേ …