അതും പറഞ്ഞവൾ നടന്നകന്നു……
കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാൻ ഞാൻ കിണറ്റിൻ കരയിലേക്കും…,
എന്റെ സ്വപനങ്ങൾ കത്തി കരിഞ്ഞു എന്ന് പറയേണ്ടിതില്ലല്ലോ ,,
എന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച ഉമ്മച്ചിയോട് ആദ്യമായി ഞാൻ ചൂടായി ….
ഇത്താത്തയോട് ഒന്നും പറഞ്ഞില്ല എന്റെ കൂട്ടുകാരിയാണ് ഇത്താത്ത ..
അവസാനം ഇത്താത്ത പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ,,
ഇത്താത്തയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് ഒരു ദിവസം ഞാൻ പറഞ്ഞു ..
ഇത്തൂ… ഇന്നേക്ക് രണ്ടു വർഷമായി ഞാൻ റിനീയെ സ്നേഹിക്കാൻ തുടങ്ങിയിട്ട്….,
എന്റെ തല മുടിയിടകൾക്കിടയിൽ കൂടി വിരലോടിച്ചു കൊണ്ട് ഇത്തൂ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ….,
ഡാ ..അനു നീ ഇനിയും നിന്റെ ഇഷ്ട്ടം ഒളോട് പറഞ്ഞില്ലെങ്കിൽ കാത്തു വച്ചൊരു കസ്‌തൂരി മാമ്പഴം കാക്ക കൊത്തി പോവുംട്ടാ..,
ഇത്തൂന്റെ മടിയിൽ നിന്നും എണീച്ചിരുന്ന് കൊണ്ട്
ഞാൻ പറഞ്ഞു ..
ഇല്ല മോളെ ഇത്തൂ അവളെ ഇത്തൂന്റെ നാത്തൂൻ ആയി ഈ വീട്ടിൽ തന്നെ ഞാൻ കൊണ്ട് വരും ,,
കൊണ്ട് വന്നില്ലെങ്കിൽ നിന്നെ വേറെ പെണ്ണ് ഞാൻ കെട്ടികൂല മോനെ…
അല്ല ഇത്തൂ .ഇസ്ലാമിൽ മൂന്ന് വരെ കെട്ടാമെന്ന., അത് കൊണ്ട് അത് കാര്യമാക്കണ്ട..
ഇത്തൂ കൈ വീശും മുമ്പ് ഞാൻ പുറത്തേക്ക് ഓടി…
ഇന്നത്തെ കാര്യം അറിഞ്ഞാൽ ഇത്തൂ വിഷമിക്കും വേണ്ട ഒന്നും ആരും അറിയണ്ട…
സ്കൂളിൽ പോവാൻ തോന്നാതെ ആയി അവളും അവളുടെ ഒരു കാമുകനും ..
എല്ലാവരോടും എനിക്ക് ദേഷ്യം ആയിരുന്നു ..
സ്കൂളിൽ നിന്ന് നാട് വിട്ട് പോയാലൊന്ന് വരെ ആലോചിച്ചു …,
അവരെ രണ്ടു പേരെയും ഒന്നിച്ചു കാണുന്നതിലും ബേധം അതാണെന്ന് തോന്നി..
ദിവസങ്ങൾ കൊഴിഞ്ഞു പോയി….
എന്റെ ഉന്മേഷവും….
മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,,
ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ
ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,
നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ്
അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,,
ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും
നഷ്ടപ്പെടുന്നുന്ന് തോന്നുമ്പോഴാണ് ,,,
അളിയാ… നീ ഇവിടെ ഇരിക്കുകയാണോ എന്താ കളിക്കാൻ വരുന്നില്ലെ ,,
ഷെബി ആയിരുന്നു അത്
ഞാൻ അവനോട് ചോദിച്ചു
ഡാ.. നിനക്ക് റിനീഷയെ ഇഷ്ടമായിരുന്നല്ലെ ?..
എന്നിട്ടും അവൾക്ക് വേറെ പ്രേമം ഉണ്ടെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലെ ?.
എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിട്ട് ഷെബി ചോദിച്ചു ,
എനിക്കവളോട് ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല പക്ഷെ നിനക്ക് ഉണ്ടായിരുന്നു റിനീഷയോട് കടുത്ത പ്രേമം ,,