നീ എന്താ ഡാ കരുതിയെ നിന്റെ കൂടെ നടക്കുന്ന ഞങ്ങൾ പൊട്ടന്മാരാണെന്നോ ?..
ഞാൻ അങ്ങനൊരു ഡ്രാമ ഇട്ടത് പോലും
നിന്റെ ഉള്ളിലുള്ളത് പുറത്തു വരട്ടെന്ന് കരുതിയാണ് …
ഷെബിയോട് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല ,,
നിനക്ക് വിധിയില്ല അനു ..
അവളെ നല്ല ചെക്കൻ കൊത്തി കൊണ്ട് പോയി ,
ഷെബി പറഞ്ഞു ….
കുത്തട കുത്ത്…, നെഞ്ചിൽ തന്നെ കയറി ഇരുന്ന് കുത്ത്.
എനിക്ക് സങ്കടവും ദേഷ്യവും വന്നു…,
അത് വിട്ടേക്ക് അളിയാ…
അവൾക്ക് നിന്നെ കിട്ടാനുള്ള ഭാഗ്യമില്ല അതാണ് ഇങ്ങനൊക്കെ സംഭവിച്ചത് ,,,
ഷെബി എന്നെ ആശ്വസിപ്പിക്കാൻ അത്രയും വലിയ നുണ പറഞ്ഞു ആത്മാർത്ഥയുള്ള കൂട്ടുകാരൻ…,
വാ ഡാ… ഇനി കുറച്ചു ടൈം കൂടി ഉള്ളു ഗ്രൗണ്ടിൽ പോവാം ….,
നീ നടന്നോ ഞാൻ വരാം ഷെബീ…
ഗ്രൗണ്ടിൽ പോവാനുള്ള മൂടോന്നും ഇല്ലയിരുന്നെങ്കിലും അവന് വേണ്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു..,
അപ്പോഴാണ് അവളെന്റെ മുന്നിൽ വന്ന് നിന്നത് ,,
( കുറച്ചു ദിവസം മുമ്പ് ഉണ്ടായ ആ സംഭവത്തിന് ശേഷം ഞാനവൾക്ക് മുന്നിൽ പോവാറില്ലായിരുന്നു.
റിനി വരുന്ന കാണുമ്പോ വഴി മാറി നടക്കും ..
ഇല്ലങ്കിൽ അവളെ കാണുമ്പോ എന്താ എനിക്ക് സംഭവിക്കാ എന്ന് അറിയില്ല..
അതിന് മുമ്പ് രണ്ടു വർഷം പഠിക്കുന്നതിലും കൂടുതൽ അവളെയാണ് ശ്രദ്ധിച്ചത് അവള് ശ്രദ്ധിച്ചത് വേറെ ആളെയും…)
അൻവർക്കാ..
മുഖത്ത് അവിശ്യത്തിൽ അധികം ബലം പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു ,,
മ്മ്മ് എന്താ …..
ഇങ്ങക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിക്കും ആണോ ?..
അവൾ എന്നോട് ചോദിച്ചു…..
എന്റെ മുഹബ്ബത്ത് ഒരു സെക്കന്റ് കൊണ്ട് പപ്പടം പോലെ പൊടിച്ച് ഇല്ലാതാക്കിയവളാണ് ,,,
ഇപ്പൊ വീണ്ടും ഉറക്കത്തിന്ന് വിളിച്ചിട്ട് ബിരിയാണി വിളമ്പണോ എന്ന് ചോദിക്കുന്നത് ,,
വേണ്ട അദ്യം ഈ ചോദ്യത്തിന് പിന്നിലുള്ള കാര്യം അറിയട്ടെ .
എന്നിട്ടാവാം കൈ കഴുകലും പ്ലേറ്റ് മലർത്തലും …..,,
അതിന് തന്നോട് ഇഷ്ടമാണെന്ന് ഞാൻ എപ്പോഴ പറഞ്ഞത് ,
ഞാൻ ചോദിച്ചു
അത് കേട്ടതും അവളൊന്ന് വിളറി ..അല്ലാ… അന്ന് . കിണറ്റിൻ കരയിൽ വെച്ച്…..