അവളെ സംസാരത്തിലെ പതർച്ച കണ്ട് ഞാൻ ശരിക്കും മനസ്സിൽ ചിരിച്ചു…
അന്ന് ഞാൻ റിനീഷയോട് പറഞ്ഞോ എനിക്ക് ഇഷ്ടമാണെന്ന് , താൻ തന്നെയാ ഓരോന്ന് ഊഹിച്ചു പറഞ്ഞത് ,
അവളുടെ മുഖമൊക്കെ ചുവന്നു വരുന്നുണ്ടായിരുന്നു..
വല്ലാത്തൊരു ഭംഗി ആയിരുന്നു ആ മാറ്റം കാണുവാൻ …..
പിന്നെ എന്തിന അൻവർക്ക അന്ന് വെള്ളം കുടിക്കാത്ത…. എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കല്ലെ എന്റെ മുന്നിൽ അഭിനയിക്ക ഇപ്പൊ ,,,,
ഇതാ.. പെൺ പിള്ളേരെ പ്രോബ്ലം
നിന്റെ വിചാരം നീ കരുതുന്നതാണ് ശരി എന്നാ,,
എന്റെ ഫ്രണ്ടിന് തന്നെ ഇഷ്ടമാണെന്ന് പറയാൻ വന്നതാ…..
ഒന്നും കേൾക്കാൻ നിൽക്കാതെ താൻ വിധി പറഞ്ഞിട്ട് പോയില്ലെ ,,,,
ഏത് ഫ്രണ്ടിന് ?.
അവളെന്നോട് ചോദിച്ചു..
ഇനി അത് പറഞ്ഞിട്ട് എന്ത് കാര്യം , റിനീഷ ഇഷ്ട്ടപെടുന്ന ഒരാൾ ഉണ്ടല്ലോ ?..
ഹ്മ്മ് ഇഷ്ട്ടപ്പെടുന്ന ഒരാൾ
അവന് വേറെ പെണ്ണിനോട് ഇഷ്ട്ടാണ് ,, ചതിയൻ
അവൻ ഇത് വരെ അറിഞ്ഞിട്ടില്ല എനിക്കിത് അറിയാമെന്ന് …
റിനീഷ കൂടുതൽ ദേഷ്യം പൂണ്ടു….,,
എന്റെ മനസ്സിൽ തൃശൂർപൂരവെടിക്കെട്ട് നടക്കുക ആയിരുന്നു ആ സമയം…
അൻവർക്കയോട് ഒരു സഹായം ചോദിക്കാൻ വന്നതാ ഞാൻ…
അവൻ അറിയണം സ്നേഹിച്ചു വഞ്ചിക്കപ്പെട്ടവളെ പ്രതികാരം കണ്ണീരല്ലെന്ന് ,
തെല്ല് സംശയത്തോടെ ഞാൻ ചോദിച്ചു..
അതിന് ഞാൻ എങ്ങനെ സഹായിക്കാൻ ?..
അൻവർക്ക എന്നെ പ്രണയിക്കുന്നതായി അഭിനയിക്കണം അവന്റെ മുന്നിൽ നമ്മൾ കടുത്ത പ്രണയത്തിലാണെന്ന് അവന് തോന്നണം ,,
ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തൻ സ്നേഹിക്കുന്നത്
എത്ര വലിയ വഞ്ചകൻ ആയാലും സഹിക്കില്ല…..
റിനീഷ പറഞ്ഞു നിർത്തി
ഞാൻ മനസ്സിലോർത്തു .
ഇത് നീ എന്നോട് തന്നെ പറയണം , നഷ്ടപ്പെട്ടവന്റെ വേദന അവനെ അറിയിക്കാൻ നിനക്ക് എന്നെ തന്നെ ബലിയാട് ആക്കണം അല്ലെ ,,,
അൻവർക്ക ഒന്നും പറഞ്ഞില്ല ,
എന്റെ മൗനം കണ്ട് അവൾ ചോദിച്ചു
എനിക്ക് പറ്റില്ല റിനീഷ ഇത് പോലുള്ള ചീപ്പ് കളിക്ക് കൂട്ട് നിൽക്കാൻ ..
നീ എന്നോട് അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ റിനി
തന്റേടമുള്ള ചെറുപ്പക്കാരന അവൻ എന്ന് ,,
അതെ തന്റേടം പെണ്ണിനും ഉണ്ടാവണം ..
ആ തന്റേടം പ്രകടിപ്പിക്കേണ്ടത് അവന്റെ മുഖത്തു നോക്കി ചതിച്ചത് എന്തിനാണെന്ന് ചോദിക്കാനാ… പറ്റുമെങ്കിൽ ഒന്ന് പൊട്ടിക്കാനും .. അല്ലാതെ ഇത് പോലെ ചീപ്പ് റിവഞ്ച് അല്ല വേണ്ടത്,,,