ഉപദേശത്തിന് നന്ദി ഇനി ബുദ്ധിമുട്ടിക്കാൻ വരില്ല.
അതും പറഞ്ഞവൾ എന്റെ അരികിൽ നിന്നും ഓടി പോയി…
റിനീഷ നിന്നെ സ്നേഹിക്കും പോലെ അഭിനയിക്കാൻ അല്ല എനിക്ക് ഇഷ്ട്ടം…..,,
നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞു പ്രണയിക്കാനാണ് ഇന്നും ഞാൻ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലല്ലോ റിനീ……,
അന്ന് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പോൾ
ഒരു പിൻവിളി ..
തേയ്…ചെക്കാ….
വിളി വീണ്ടും അവർത്തിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി. …
റിനീഷ ഓടി വരുന്നു .
അവളെ ഓടി വരവും ചെക്കാ എന്നുള്ള വിളിയും
ഇവൾക്ക് സമ നില തെറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി…,
അതേയ് ചെക്കാ ഇത് എന്റെ നോട്ട് ബുക്കാണ് ,
നിങ്ങളെ വീടിനടുത്തുള്ള എന്റെ കൂട്ടുകാരി രമ്യ നോട്സ് എഴുതാൻ ചോദിച്ചിരുന്നു , ഞാനാണെങ്കിൽ കൊടുക്കാനും മറന്നു..
അവളിന്ന് നേരത്തെ പോയി അത്കൊണ്ട് തിങ്കളഴ്ച്ച രാവിലെ ഇതവൾക്ക് കൊടുക്കണം..
അതെന്താ ഇന്ന് കൊടുത്താൽ , ഞാൻ ചോദിച്ചു …
നാളെയും മാറ്റന്നാളും ലീവ് ആയത് കൊണ്ട് അവൾ ഇന്ന് സ്കൂൾ വിട്ട് നേരെ അമ്മയുടെ തറവാട്ടിൽ പോവും…..,, തിങ്കളാഴ്ച്ച പുലർച്ചയെ വരൂ…..
എന്താ ഇതും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ ,,,
റിനീഷ പറഞ്ഞു നിർത്തി..
അതൊക്കെ കൊടുക്കാം അല്ല ഈ ഉച്ചയ്ക്ക് ശേഷമുള്ള ചെക്കാ വിളി എന്താണെന്ന് മനസ്സിലായില്ല…… ബുക്കിനായി കൈ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു ,
എനിക്ക് ഇഷ്ടമില്ലാത്തവരെ ഇക്ക എന്ന് ഞാൻ വിളിക്കാറില്ല അതും പറഞ്ഞവൾ നോട്ട് ബുക്ക് എന്റെ കയ്യിൽ തന്നിട്ട് തിരിച്ചു നടന്നു…..,,
അവളുടെ
ഓരോ വാക്കും കത്തി മുന പോലെ ഒന്നും മിസ്സാവാതെ നെഞ്ചിൽ തന്നെ കൊണ്ടു ,,,
ആ നേരം നെഞ്ചിൽ നിന്നും പൊഴിഞ്ഞത് അവൾക്കായി ഞാൻ കാത്തു സൂക്ഷിച്ച ചുവന്ന
പുഷ്പ്പ ദളങ്ങളും …….
മനസ്സിലെ നിലാവ് മാഞ്ഞു ,
സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി ……
എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ ,
എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ എന്ന വിളിച്ചത് …
അപ്പോഴാണ് എന്റെ ശ്രദ്ധയിൽ ടേബിളിന് പുറത്തുള്ള ബാഗിന് മുകളിൽ വെച്ച റിനിയുടെ നോട്ട്സ് കണ്ടത് ….,,
ഞാൻ ബെഡിൽ നിന്നും എണീറ്റ് , ടേബിളിന് അരികിലുള്ള കസേര വലിച്ചിട്ട് അലസമായി ഇരുന്നു .. എന്നിട്ടാ നോട്ട് എടുത്തു
(അവളുടെ കൈ പട കാണണം , അവളുടെ മൈലാഞ്ചി ചുവപ്പർന്ന നഖവിരൽ ചേർത്തു പിടിച്ചെഴുതിയ അക്ഷരങ്ങൾ വെറുതെ നോക്കി ഇരിക്കണം ,,
ഞാനാ ബുക്കിന്റെ ആദ്യപേജ് മറച്ചു .. (ഇവളെന്താ അത്തറ് ബുക്കിലാണോ തേയ്ക്കുന്നത് എന്ത് നല്ല സുഗന്ധം ആ സുഗന്ധം ഞാൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്ന് കൊണ്ട് ആസ്വദിച്ചു…