ആ നേരം റിനീഷയെ ഞാൻ തൊട്ട് മുന്നിൽ എന്ന പോലെ കാണുക ആയിരുന്നു ……,,
ഡാ… ചെക്കാ നിനക്ക് ഉറങ്ങാൻ ആയില്ലെ ?.
പടച്ചോനെ അവള് ഇവിടെയും വന്നോ … ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു…
ഹൂ …. ഇത്തൂ ആണോ
പിന്നെ നീ എന്താ കരുതിയെ ഈ പാതി രാത്രി നിന്നെ നോക്കി ആര് വരാനാ …
ഇത്താത്ത ഉറങ്ങിയില്ലെ ?.ഇത് വരെ
ഇക്കാന്റെ ഫോൺ വന്നപ്പോ എണീറ്റതാണ് അപ്പോഴ ഇവിടെ വെളിച്ചം കണ്ടത് എന്റെ കൊച്ചനിയൻ എന്താ ഉറങ്ങാത്തെന്ന് അറിയാൻ വന്നതാണ് ,,,
ഇത്തൂ ശ്വാസം വലിച്ചുകൊണ്ട് ചോദിച്ചു ..
അല്ല അനു എവിടുന്ന ഇത്രയും നല്ല അത്തറിൻ മണം .
ഞാൻ കസേരയിൽ നിന്ന് എണീറ്റ് റിനിയുടെ നോട്ട് ഇത്തൂന്റെ മുഖത്തോട് അടുപ്പിച്ചു ..
മ്മ്മ് ..ഹാ … എന്ത് നല്ല സുഗന്ധം ഇതെവിടുന്ന മോനു,,
ഇത് റിനി അപ്പുറത്തെ രമ്യക്ക് കൊടുക്കാൻ തന്നതാണ്.. രമ്യ ഇനി തിങ്കളാഴ്ച്ചയെ വരൂ….
ഞാൻ പറഞ്ഞു
അതിന് രമ്യ എവിടെ പോയി ഇത്താത്ത ചോദിച്ചു .
അവള് അമ്മയുടെ തറവാട്ടിൽ പോയി എന്ന റിനി പറഞ്ഞത്
തിങ്കളാഴ്ച്ച രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് ..
രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ… ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു…
എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു
മോനെ അനു.. ഇത് രമ്യക്ക് ഉള്ള ബുക്കാണെന്ന് എനിക്ക് തോന്നുന്നില്ല…
ആ ബുക്കിൽ നിന്ന് വരുന്നത് ഒരു സ്കൂൾ സ്റ്റുഡന്റിന്റെ പുതുപുസ്തക ഗന്ധമല്ല….,,
ഇത് അസ്സല് പ്രണയത്തിൻ ഗന്ധമാണ് മോനെ….
അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ ഇത്തു വാതിൽ ചാരിയിട്ട് പോയി…..,
ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ .
.മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?..
ബെഡിൽ ചാരി ഇരുന്ന് ഞാൻ
ആദ്യത്തെ പേജ് മറിച്ചു..
നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ ….
എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..
(പടച്ചോനെ ഇതെന്താ ,,,
ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി..
എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു……..
കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്…..,,