അങ്ങിനെ ഒരവധിക്കാലത്ത് [Logan]

Posted by

അങ്ങിനെ ഒരവധിക്കാലത്ത് 

Angine Oravadhikkalathu bY Logan?.

ജീവിതത്തിൽ പല പല തോൽവികൾ ഏറ്റുവാങ്ങി പിന്നെയും തോൽക്കാൻ ചന്തുവിന്റെ ലൈഫ് പിന്നേം ബാക്കി എന്ന് പറഞ്ഞപോലെയായിരുന്നു ഒരിക്കൽ എന്റെ അവസ്ഥ.

കടം കേറി മുടിഞ്ഞപ്പോ ഒരു കയറിൻതുമ്പിൽ തന്തപ്പടി കെട്ടിതൂങ്ങിയാടി. എല്ലാം അങ്ങേരു  നൈസ്ആയിട്ട്  എന്റെ തലയിലേക്ക് വച്ചുതന്നു.എനിക്കാണേൽ പണ്ട് മുതലേ വിയർപ്പിന്റെ അസുഖം ഉള്ളതാ.
ഈശ്വരാ അങ്ങേരുടെ ആത്മാവിന് ശാന്തി കൊടുക്കണേ…. ന്നാലും ആ ദുഷ്ടൻ… !!!

അമ്മയും, അനിയനും അടങ്ങുന്ന കുടുംബഭാരവും പിന്നെ എടുത്താൽ പൊങ്ങാത്ത കടവും അതായിരുന്നു എന്റെ അടിത്തറ. അതിൽ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു… കടങ്ങൾ മുക്കാലും വീട്ടി. പിന്നെ താമസം അമ്മയുടെ തറവാട്ടിലേക്ക് മാറി. അമ്മയ്ക്ക് ആകെയുള്ള കൂടപ്പിറപ്പ്… കുഞ്ഞമ്മാവൻ. പുള്ളിയും കുടുംബവും അങ്ങ് ദുഫായിൽ ആയത്കൊണ്ട് കാര്യങ്ങൾ വല്ല്യ കുഴപ്പം ഇല്ലാതെ മുന്നോട്ടു പോയി.

അങ്ങിനെ വെറുതെ ഒരു ലക്ഷ്യവും ഇല്ലാതെ കറങ്ങിനടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി… ആരോട് പറയാൻ… ആര് കേൾക്കാൻ….

ശരിക്കും ഒരു പരീക്ഷണം തന്നെ ആയിരുന്നു അത്. ബിടെക് എഞ്ചിനീയറിംഗ് കഴിഞ്ഞു തേരാ പാരാ നടന്ന ഞാനിപ്പോ ദുബൈയിൽ നല്ലൊരു കമ്പനിയിലെ ജോലിക്കാരാണ്, ആറക്ക ശമ്പളം.അങ്ങിനെ ആരും കൊതിക്കുന്ന നിലയിലേക്ക് ഞാൻ വളർന്നു. അച്ഛനുണ്ടാക്കിയ കടങ്ങൾ എല്ലാം വീട്ടി, സ്വന്തമായി വീടുവച്ചു, അനിയൻ ഇപ്പൊ എംടെക് അവസാന വർഷം. അമ്മയും അവനും നാട്ടിലാണ്.

ഇതാണ് എന്റെ ഇതുവരെയുള്ള കഥ. എന്നെ പരിചയപെടുത്തിയില്ല അല്ലേ…
ഞാൻ സിദ്ധാർഥ്.  വയസ്സ് 34 ആയി, അവിവാഹിതൻ, കടങ്ങൾ വീട്ടി ഒന്ന് സെറ്റിൽ ആയപ്പോൾ കല്യാണം മറന്നു. ഇനി വേണം പെണ്ണുകെട്ടാൻ. അമ്മ എനിക്കു പെണ്ണ്  നോക്കുന്നുണ്ട്… ഇനി നാട്ടിൽ വരുമ്പോൾ എല്ലാം ഒത്തിണങ്ങി വന്നാൽ കെട്ടണം.

കഴിഞ്ഞ തവണ നാട്ടിൽ അവധിക്ക്  വന്നപ്പോളാണ്  പത്തിൽ കൂടെ പഠിച്ച ഒരു ഗഡീനെ കണ്ടതും, സ്കൂൾ ഫ്രണ്ട്‌സ് ന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടെന്നും അറിഞ്ഞത്. അങ്ങിനെ ആ ഗഡി എന്നെയും ഗ്രൂപ്പിൽ ചേർത്തു . പഴയ സഹപാഠികൾ ഒള്ള ഒരു ചാറ്റ് ഗ്രൂപ്പ്‌. ജോലിയും തിരക്കും കാരണം ഞാൻ അത്ര ആക്റ്റീവ് മെമ്പർ അല്ലായിരുന്നു ഗ്രൂപ്പിൽ. വല്ലപ്പോഴും ഒരു ഹായ് ഹലോ… അത്രമാത്രം.

അങ്ങിനെ മുന്നോട്ടു പോകുമ്പോഴാണ് കൂടെപഠിച്ച ഒരുത്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചത്.

” ഡാ സിദ്ധു .. എന്നെ ഓർമ്മയുണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *